( അൽ അന്‍ഫാല്‍ ) 8 : 10

وَمَا جَعَلَهُ اللَّهُ إِلَّا بُشْرَىٰ وَلِتَطْمَئِنَّ بِهِ قُلُوبُكُمْ ۚ وَمَا النَّصْرُ إِلَّا مِنْ عِنْدِ اللَّهِ ۚ إِنَّ اللَّهَ عَزِيزٌ حَكِيمٌ

അല്ലാഹു അതൊരു ശുഭവാര്‍ത്തയല്ലാതെ ആക്കിയിട്ടില്ല, അതുകൊണ്ട് നിങ്ങ ളുടെ ഹൃദയങ്ങള്‍ ശാന്തിനേടുന്നതിന് വേണ്ടിയാകുന്നു, യഥാര്‍ത്ഥത്തില്‍ അ ല്ലാഹുവില്‍ നിന്നല്ലാതെ സഹായമൊന്നുമില്ല, നിശ്ചയം അല്ലാഹു അജയ്യനായ യുക്തിജ്ഞനാകുന്നു.

ആകാശഭൂമികളിലുള്ള വസ്തുക്കളും സംഭവങ്ങളും അല്ലാഹുവിന്‍റെ വിധിയനുസരിച്ചും അവന്‍റെ മേല്‍നോട്ടത്തിലും മാത്രമാണ് നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ മലക്കുകളെ അയച്ച് സഹായിക്കേണ്ട ആവശ്യം അല്ലാഹുവിനില്ല, അവന്‍ ഒരുകാര്യം ഉദ്ദേശിച്ചാല്‍ 'ഉണ്ടാവുക' എന്ന് പറയലാണ്, അപ്പോള്‍ അതുണ്ടായിക്കഴിഞ്ഞു. എല്ലാകാര്യങ്ങ ളും നടപ്പിലാക്കുന്നത് അല്ലാഹുവാണ്, വിശ്വാസികള്‍ ആ ബോധത്തോടുകൂടി അവനുവേണ്ടിമാത്രം ജീവിക്കുന്നവരായിരിക്കണം. 36: 28-29 ല്‍, മൂന്ന് പ്രവാചകന്‍മാര്‍ അയക്കപ്പെട്ട ഒരുനാട്ടിലെ ജനത പ്രവാചകന്‍മാരെ എതിര്‍ത്തപ്പോള്‍ ആ ജനതയില്‍ നിന്ന് വേ റിട്ടുകഴിഞ്ഞിരുന്ന ഒരു വിശ്വാസി ഓടിവന്ന് 'നിങ്ങള്‍ പ്രവാചകന്‍മാരെ പിന്‍പറ്റുക, അവ ര്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല, അവര്‍ സന്‍മാര്‍ഗത്തിലുമാണ്' എന്ന് പറഞ്ഞപ്പോള്‍ ആ ജനത ആ വിശ്വാസിയെ വധിച്ചുകളഞ്ഞു. ആ ജനതയുടെ മേല്‍ നാം അവനുശേഷം ആകാശത്തുനിന്ന് ഒരു പട്ടാളത്തെ ഇറക്കിയിട്ടില്ല, നാം അങ്ങനെ ഇറക്കുന്നവനുമായിട്ടില്ല, അത് ഒരൊറ്റ ഘോരഗര്‍ജ്ജനമല്ലാതെ ആയിരുന്നില്ല, അപ്പോ ള്‍ അവര്‍ ചേതനയറ്റ് നാമാവശേഷമായി എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഈ സൂക്ത ത്തില്‍ മലക്കുകളെ ഇറക്കുമെന്ന് പറയുന്നത് വിശ്വാസികള്‍ക്ക് മനഃസ്സമാധാനം കിട്ടുന്നതിനും അവരുടെ ഹൃദയങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിനും വേണ്ടി മാത്രമാണ്. 

വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് യുദ്ധങ്ങളൊന്നുമില്ല. എല്ലാവിധ ആ പത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുന്നവരാണ് വിശ്വാസികള്‍. അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്താനാണ് ഇന്ന് ഒ റ്റപ്പെട്ട വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുള്ളത്. അദ്ദിക്ര്‍ ലോകരില്‍ വ്യാപിക്കുന്നത് തടയുന്നതിനായി പിശാചിന്‍റെ സംഘക്കാരായ കാഫിറുകള്‍ എന്ത് തന്ത്രങ്ങള്‍ പ്രയോഗിച്ചാലും അല്ലാഹു അത് അവര്‍ക്കെതിരെത്തന്നെ തിരിച്ചുവിടുന്നതാണ്. വിശ്വാസികളെ യാതൊ രു വിധത്തിലും ഉപദ്രവിക്കാന്‍ അവര്‍ക്ക് കഴിയുകയില്ലതന്നെ. 3: 79, 125-127; 8: 2-4; 35: 10 വിശദീകരണം നോക്കുക.