( അൽ അന്‍ഫാല്‍ ) 8 : 69

فَكُلُوا مِمَّا غَنِمْتُمْ حَلَالًا طَيِّبًا ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ

അപ്പോള്‍ നിങ്ങള്‍ നേടിയ യുദ്ധമുതലില്‍ നിന്ന് പരിശുദ്ധവും അനുവദനീയ വുമായ നിലക്ക് ഭക്ഷിച്ചുകൊള്ളുക, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനാകുന്നു.

47: 4 ല്‍ അല്ലാഹു പറയുന്നു: നിങ്ങള്‍ കാഫിറുകളുമായി ഏറ്റുമുട്ടുമ്പോള്‍ അവരു ടെ പിരടി വെട്ടുക, അങ്ങനെ നിങ്ങള്‍ അവരെ നന്നായി ഒതുക്കിയാല്‍ പിന്നെ തടവുകാരെ നന്നായി പിടിച്ചുകെട്ടിയ ശേഷം അവരോട് ഔദാര്യം കാണിക്കുകയോ പിഴ ഈടാക്കു കയോ ചെയ്യാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്-യുദ്ധം ശമിക്കുന്നതുവരെ. അപ്പോള്‍ യുദ്ധം ശമിക്കുന്നതുവരെ ശത്രുവിന്‍റെ ശക്തി നല്ലപോലെ അടിച്ചമര്‍ത്തിയ ശേഷമേ തടവുകാ രായി പിടിക്കുന്ന കാര്യം ചിന്തിക്കാന്‍ പാടുള്ളൂ. ഈ കല്‍പനയനുസരിച്ചാണ് ബദ്റില്‍ വിശ്വാസികള്‍ മുശ്രിക്കുകളെ ബന്ധനസ്ഥരാക്കിയതും അവരോട് പിഴവാങ്ങിയതും. എ ങ്കിലും അവര്‍ ശത്രുവിന്‍റെ ശക്തി പൂര്‍ണ്ണമായും അടിച്ചൊതുക്കണമെന്ന നിബന്ധന പൂ ര്‍ത്തീകരിക്കുന്ന കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുകയുണ്ടായില്ല. യുദ്ധത്തില്‍ ശത്രുപട തോറ്റോടിയപ്പോള്‍ പ്രവാചകനോടൊപ്പമുള്ളവരിലെ ഒരു വലിയ വിഭാഗം യുദ്ധമുതല്‍ വാരിക്കൂട്ടുന്നതിലും ശത്രുഭടന്‍മാരെ ബന്ധികളായി പിടിച്ചുകെട്ടുന്നതിലുമാണ് ശ്രദ്ധി ച്ചത്. വളരെ കുറച്ചുപേര്‍ മാത്രമാണ് ശത്രുക്കളെ ഏറെ ദൂരത്തോളം പിന്തുടര്‍ന്നത്. 

കാഫിറുകള്‍ പരലോക ജീവിതത്തെക്കാള്‍ ഐഹികലോക ജീവിതത്തിന് പ്രാ ധാന്യം കൊടുക്കുന്നവരാണെന്നും അവര്‍ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ നിന്ന് മനുഷ്യരെ തടയുന്നവരും അതിനെ വക്രീകരിക്കുന്നവരുമാണെന്നും അക്കൂട്ടര്‍ വി ദൂരമായ വഴികേടിലാണെന്നും 14: 2-3 ല്‍ പറഞ്ഞിട്ടുണ്ട്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തി ന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ പിന്‍പറ്റാത്തതുകാരണം തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തു ള്ളവരും ഏറ്റവും വഴിപിഴച്ചവരുമാണ് അവര്‍ എന്ന് 25: 33-34 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ലോ കരില്‍ നാഥന്‍റെ കോപത്തിന് വിധേയരായ കപടവിശ്വാസികളും അവരുടെ വഴിപിഴച്ച അനുയായികളുമാണ് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത്. അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരായി വാദിക്കുകയും സാക്ഷിനില്‍ക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 5: 54; 7: 169-170; 8: 12-14 വിശദീകരണം നോക്കുക.