( തക്‌വീർ ) 81 : 29

وَمَا تَشَاءُونَ إِلَّا أَنْ يَشَاءَ اللَّهُ رَبُّ الْعَالَمِينَ

നിങ്ങള്‍ ഉദ്ദേശിക്കുകയില്ല, സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ.

'നീ ഉദ്ദേശിച്ച ആശയത്തില്‍ എനിക്ക് മനസ്സിലാക്കിത്തരേണമേ' എന്ന് നാഥനോട് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ആദ്യാവസാനം ശ്രദ്ധയോടെ ഹൃദയം പങ്കെടുത്ത് വായിച്ച് മനസ്സിലാക്കി പിന്‍ പറ്റുന്നവര്‍ക്ക് മാത്രമേ നാഥന്‍റെ കാരുണ്യമായ അദ്ദിക്ര്‍ ഉപയോഗപ്പെടുകയുള്ളു. 1: 4 വാ യിക്കുമ്പോള്‍ 'എന്നെ നീ എല്ലാഓരോ ആയിരത്തിലും സ്വര്‍ഗത്തിലേക്കുള്ള ഒന്നായ വി ശ്വാസികളില്‍ ഉള്‍പ്പെടുത്തേണമേ' എന്നും; 1: 7 വായിക്കുമ്പോള്‍ 'നരകത്തിലേക്കുള്ള തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതായ കപടവിശ്വാസികളിലും അവരെ അന്ധമായി പിന്‍ പറ്റുന്ന വഴിപിഴച്ചവരിലും എന്നെ നീ ഉള്‍പ്പെടുത്തരുതേ' എന്നും ആത്മാവുകൊണ്ട് പ്രാ ര്‍ത്ഥിക്കുന്നവര്‍ക്ക് മാത്രമേ 1: 5-6 ല്‍ പറഞ്ഞ സ്വര്‍ഗത്തിലേക്കുള്ള, സ്വര്‍ഗത്തിലേക്ക് തി രിച്ചുപോയവരുടെ വഴി ലഭിക്കുകയുള്ളൂ. 20: 114; 48: 6; 76: 30-31 വിശദീകരണം നോക്കുക.