( ഇന്‍ഫിത്വാര്‍ ) 82 : 15

يَصْلَوْنَهَا يَوْمَ الدِّينِ

വിധിദിവസം അവര്‍ അതില്‍ വേവുകതന്നെ ചെയ്യും.

70: 4 ല്‍ വിവരിച്ച 50, 000 വര്‍ഷം ദൈര്‍ഘ്യമുള്ള വിധിദിവസം ഭ്രാന്തന്മാരായ ഫു ജ്ജാറുകള്‍ അവരുടെ കര്‍മരേഖയിലുള്ളത് വായിച്ച് കുണ്ഠിതപ്പെടുന്ന രംഗം 18: 49 ല്‍ മുന്നറിയിപ്പ് നല്‍കിയത് അവര്‍ ഇവിടെവെച്ച് വായിച്ചിട്ടുണ്ടെങ്കിലും ഗ്രന്ഥത്തിന്‍റെ ഏറ്റ വും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പ്രസ്തുത ബോധമില്ലാതെ ഇവിടെ ജീവിച്ചതിനാല്‍ അവര്‍ വായിച്ച സൂക്തങ്ങള്‍ അവര്‍ ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷിനിന്നുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 18: 101-102; 56: 3; 87: 9-12 വിശദീകരണം നോക്കുക.