( മുത്വഫ്ഫിഫീന്‍ ) 83 : 11

الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ

അവര്‍ വിധിദിവസത്തെ കളവാക്കി തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നവരാണ്.

ഗ്രന്ഥത്തിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍ വിധിദിവസത്തെ വരച്ച് കാണിക്കുന്നവയാണ്. 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ കളവാക്കി തള്ളിപ്പറയുക എന്നത് ഭക്ഷ ണമാക്കിയിട്ടുള്ള ഈ ജനതയുടെ കര്‍മ്മരേഖയില്‍ പരലോകത്തുവെച്ച് വായിക്കാന്‍ കൊ ള്ളുന്ന ഒന്നും തന്നെ ഉണ്ടാവുകയില്ല. അതുകൊണ്ടാണ് 40: 78 ല്‍ പറഞ്ഞ പ്രകാരം വി ധിദിവസം സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കപ്പെടുമ്പോള്‍ മിഥ്യാവാദികളായ അവര്‍ നഷ്ടപ്പെട്ടവരാകുന്നത്. 25: 18 ല്‍ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനത എന്ന് വിശേ ഷിപ്പിക്കപ്പെട്ട ഇക്കൂട്ടരുടെ പരലോകഭവനം ബോറന്മാരുടെ വീടായ നരകക്കുണ്ഠമാണ് എന്ന് 14: 28-30 ല്‍ പറഞ്ഞിട്ടുണ്ട്. 2: 165-167; 3: 91, 196-197; 77: 13-15 വിശദീകരണം നോ ക്കുക.