( മുത്വഫ്ഫിഫീന്‍ ) 83 : 3

وَإِذَا كَالُوهُمْ أَوْ وَزَنُوهُمْ يُخْسِرُونَ

അവര്‍ മറ്റുള്ളവര്‍ക്ക് അളന്നുകൊടുക്കുകയോ അല്ലെങ്കില്‍ തൂക്കിക്കൊടുക്കു കയോ ചെയ്യുമ്പോള്‍ കുറവ് വരുത്തുന്നവരുമാകുന്നു.

അവര്‍ സ്വാര്‍ത്ഥതാല്‍പര്യക്കാരാണ് എന്നര്‍ത്ഥം. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് ലോകത്തെവിടെയും ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് അളവ് തൂക്കങ്ങളില്‍ കൃത്രിമം കാണിക്കുന്നവര്‍. അതുവഴി കാഫിറുകളെ ശിക്ഷിക്കാന്‍ വേണ്ടിയാണ് ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ അവതരിപ്പിച്ചത് എന്ന സൂക്തം 36: 70 അവരുടെ മേല്‍ ബാധകമായിരിക്കുകയാണ്. ആര്‍ക്കാണോ ആത്മാവിന്‍റെ കുടുസ്സ് നഷ്ടപ്പെട്ടത്, അക്കൂട്ടര്‍ മാത്രമാണ് വിജയം വരിക്കുക എന്ന് 59: 9 ലും 64: 16 ലും പറഞ്ഞിട്ടുണ്ട്. 2: 168-171; 7: 85; 55: 8-9; 64: 16 വിശദീകരണം നോക്കുക.