( മുത്വഫ്ഫിഫീന്‍ ) 83 : 4

أَلَا يَظُنُّ أُولَٰئِكَ أَنَّهُمْ مَبْعُوثُونَ

അക്കൂട്ടര്‍ കരുതുന്നില്ലെയോ, നിശ്ചയം അവര്‍ പുനര്‍ജീവിപ്പിക്കപ്പെടുന്നവരാകു മെന്ന്. 

പരലോകത്തെക്കുറിച്ച് കൂടുതല്‍ വാചാലരാകുന്ന അറബി ഖുര്‍ആന്‍ വായിക്കു ന്ന ഫുജ്ജാറുകള്‍ തന്നെയാണ് പ്രായോഗിക ജീവിതത്തില്‍ അവരുടെ ഇടപാടുകളില്‍ വഞ്ചനയും കൃത്രിമവും കാണിക്കുന്നതില്‍ ഇതര ജനവിഭാഗങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്. 17: 13-15 ല്‍ പറഞ്ഞ പ്രകാരം പിരടിയിലുള്ള കര്‍മ്മരേഖ പുറത്തെടുത്ത് ഓരോ രുത്തരെക്കൊണ്ടും വായിപ്പിച്ചാണ് വിചാരണ നടത്തുക എന്നോ; 41: 19-24 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠം പ്രദര്‍ശിപ്പിക്കപ്പെടുന്ന നാളില്‍ അവരുടെ തൊലികളും കേള്‍ വികളും കാഴ്ചകളും അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുമെന്നോ അവര്‍ ഗൗനിക്കുന്നില്ല. അങ്ങനെ അവര്‍ 41: 26-29 ല്‍ പറഞ്ഞ കാഫിറു കളായി മാറിയിരിക്കുന്നതിനാല്‍ നമസ്കരിച്ചും നോമ്പനുഷ്ഠിച്ചും ഹജ്ജും ഉംറയും ചെയ് തും പിഴയായി നരകക്കുണ്ഠം സമ്പാദിക്കുന്ന കെട്ടജനതയായി അധഃപതിച്ചിരിക്കുക യാണ്. തെമ്മാടികളായ അവരെക്കൊണ്ട് ഇനി പ്രപഞ്ചം നിലനില്‍ക്കുകയില്ല. അപ്പോള്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തും സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റും 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥവുമായ അദ്ദിക്ര്‍ പ്രപഞ്ചത്തിന്‍റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവാചകന്‍ മു ഹമ്മദിന്‍റെ തന്നെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സൗരാഷ്ട്രര്‍ തുടങ്ങിയവര്‍ക്ക് എത്തിച്ചുകൊടുക്കല്‍  വിശ്വാസികളുടെ ബാധ്യതയാണ്. 45: 28-32; 48: 6, 24-25 വിശദീകരണം നോക്കുക.