( അത്തൗബ ) 9 : 45

إِنَّمَا يَسْتَأْذِنُكَ الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ وَارْتَابَتْ قُلُوبُهُمْ فَهُمْ فِي رَيْبِهِمْ يَتَرَدَّدُونَ

നിശ്ചയം, അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിക്കാത്തവരായവരും തങ്ങളുടെ ഹൃദയങ്ങളില്‍ സംശയം പുലര്‍ത്തുന്നവരും മാത്രമാ ണ് ജിഹാദില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിന്നോട് സമ്മതം ചോദിക്കുക, അപ്പോ ള്‍ അവര്‍ അവരുടെ ആ സന്ദേഹത്തില്‍ തന്നെ ചാഞ്ചാടിക്കൊണ്ടിരിക്കുന്നവ രുമാണ്.

24: 62 ല്‍, നിശ്ചയം വിശ്വാസികളായവര്‍ ഗ്രന്ഥം സമര്‍പ്പിക്കുന്ന അല്ലാഹുവിനെ ക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും വിശ്വസിച്ചവരും അവനോടൊപ്പം കൂട്ടമായ ഒരു സംരംഭത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അവനോട് സമ്മതം ചോദിക്കാതെ അതി ല്‍ നിന്ന് വിട്ടുപോകാത്തവരുമാണ്, നിശ്ചയം അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും വിശ്വസിച്ചവര്‍ അവരുടെ ചില കാര്യങ്ങള്‍ക്ക് നിന്നോട് സമ്മതം ചോദിച്ചാല്‍ അവരില്‍ നിന്ന് നീ ഉദ്ദേശിക്കുന്നവര്‍ക്ക് സമ്മതം കൊടുത്തുകൊള്ളുക, അവര്‍ക്കുവേണ്ടി നീ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുക, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയാണ് എന്നുപറഞ്ഞിട്ടുണ്ട്.

ഇന്ന് അദ്ദിക്റിന് സര്‍വ്വപ്രധാനം നല്‍കുന്നവര്‍ മാത്രമാണ് അല്ലാഹുവിന്‍റെ പ്രതിനിധികളായ വിശ്വാസികള്‍. പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് യാതൊ രു തടസ്സവുമില്ലാതെ മുന്നോട്ട് ഗമിക്കുന്നവരാണ് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെ യ്യുന്ന വിശ്വാസികള്‍. അതില്‍ നിന്ന് ഒഴിവാകാന്‍ അവര്‍ യാതൊരു ഒഴികഴിവും സമര്‍പ്പിക്കുകയില്ല. നിഷ്പക്ഷവാനായ അല്ലാഹുവിനെ സഹായിക്കുകവഴി അല്ലാഹു അവരെ യും സഹായിക്കുന്നതാണ്. എന്നാല്‍ ജീവിതലക്ഷ്യം മനസ്സിലാക്കാത്ത കപടവിശ്വാസികളും ഹൃദയങ്ങളില്‍ സംശയമാകുന്ന രോഗമുള്ളവരുമാണ് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ഒഴിവുകള്‍ പറഞ്ഞ് പിന്തിരിയുക. അവര്‍ ഇസ് ലാമിന് അന്ത്യം കുറിക്കുന്ന മസീഹുദ്ദജ്ജാലിനെ ആനയിക്കുന്നവരാണ്. ആരെയാണോ സമ്പത്തോ സന്താനങ്ങളോ മറ്റു ഭൗതികനേട്ടങ്ങളോ അദ്ദിക്റില്‍ നിന്ന് തടയുന്നത്, അവര്‍ എല്ലാം നഷ്ടപ്പെട്ട കപടവിശ്വാസികളാണ് എന്ന് 63: 9 ല്‍ പറഞ്ഞിട്ടുണ്ട്. 3: 136; 6: 133; 9: 5, 73 വിശദീകരണം നോക്കുക.