( അത്തൗബ ) 9 : 46

وَلَوْ أَرَادُوا الْخُرُوجَ لَأَعَدُّوا لَهُ عُدَّةً وَلَٰكِنْ كَرِهَ اللَّهُ انْبِعَاثَهُمْ فَثَبَّطَهُمْ وَقِيلَ اقْعُدُوا مَعَ الْقَاعِدِينَ

അവര്‍ പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ അതിനുവേണ്ടി ഒരുക്കങ്ങള്‍ ചെയ്യുമായിരുന്നു, എന്നാല്‍ അവരുടെ പുറപ്പാട് അല്ലാഹു വെറുത്തു, അതിനാല്‍ അവന്‍ അവരെ ആലസ്യത്തില്‍ തടഞ്ഞുവെച്ചു, ഇരിക്കുന്നവരോടൊപ്പം നി ങ്ങളും ഇരുന്നുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്തു.

ജീവിതലക്ഷ്യമില്ലാതെ 'ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുക' എന്ന നയം ഇസ്ലാ മിലില്ല. അപ്പോള്‍ ആത്മാര്‍ത്ഥതയില്ലാതെ മറ്റാരെയെങ്കിലും ബോധിപ്പിക്കാന്‍ വേണ്ടി ഏത് പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതും ഗുണത്തിലേറെ ദോഷമാണ് വരുത്തുക. അത്തരക്കാരുടെ സാമീപ്യം ആത്മാര്‍ത്ഥതയുള്ള വിശ്വാസികളെപ്പോലും നിരുല്‍സാഹപ്പെടുത്താന്‍ ഇടയാക്കും.

കപടവിശ്വാസികളും അവരുടെ അനുയായികളും ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുക വഴി നാഥനെ വിസ്മരിച്ച് ജീവിക്കുന്നവരായതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങളൊന്നും തന്നെ സ്വീകരിക്കപ്പെടുകയില്ല എന്ന് 2: 43, 186 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 8: 64 ല്‍ വിവരിച്ച പ്രകാരം സൂക്ഷ്മാലുക്കളായ വിശ്വാസികള്‍ കെട്ട ജനതയായ ഇ ത്തരം കപടവിശ്വാസികളെ അനുസരിക്കാവുന്നതല്ല. 8: 48 ല്‍ വിവരിച്ച പ്രകാരം തന്‍റെ ജി ന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റുന്നതുവരെ ഒരാളും വിശ്വാസി യാവുകയില്ല. 4: 120-121; 8: 24; 9: 31 വിശദീകരണം നോക്കുക.