( അത്തൗബ ) 9 : 43

عَفَا اللَّهُ عَنْكَ لِمَ أَذِنْتَ لَهُمْ حَتَّىٰ يَتَبَيَّنَ لَكَ الَّذِينَ صَدَقُوا وَتَعْلَمَ الْكَاذِبِينَ

അല്ലാഹു നിന്നെത്തൊട്ട് വിടുതി ചെയ്തിരിക്കുന്നു, നീ അവര്‍ക്ക് വിട്ടുനില്‍ക്കാ ന്‍ സമ്മതം നല്‍കിയതെന്തിന്? സത്യവാന്‍മാരായവര്‍ ആരെന്ന് നിനക്ക് വെ ളിപ്പെടുന്നതുവരെ, കളവ് പറയുന്നവരാരെന്ന് നീ അറിയുന്നതുവരെയും.

കപടവിശ്വാസികളില്‍ ചിലര്‍ കൃത്രിമമായ പ്രതിബന്ധങ്ങള്‍ ഉന്നയിച്ച് യുദ്ധത്തി ല്‍ നിന്ന് ഒഴിവ് നല്‍കാന്‍ പ്രവാചകനോട് ആവശ്യപ്പെട്ടിരുന്നു. അത് തന്ത്രവും തട്ടിപ്പുമാ ണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചൂഴ്ന്ന് അന്വേഷിക്കാതെ ദയാശീലനായ പ്രവാചകന്‍ അവര്‍ക്ക് വിടുതി നല്‍കുകയും ചെയ്തിരുന്നു. അത് ശരിയായില്ലെന്നാണ് ഈ സൂക്തത്തിലൂടെ ഉണര്‍ത്തുന്നത്. യുദ്ധത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഒഴിവ് നല്‍കുകവഴി തങ്ങളുടെ കാപട്യത്തിന് മറയിടാന്‍ ആ കപടന്‍മാര്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഒഴിഞ്ഞ് നില്‍ക്കാന്‍ അനുമതി നല്‍കിയില്ലെങ്കിലും അവര്‍ വീട്ടില്‍ ചടഞ്ഞിരിക്കുകയും അങ്ങനെ തങ്ങള്‍ വിശ്വാസികളാണെന്ന അവരുടെ കപടനാട്യം വെളിവാകുകയും ചെയ്യുമായിരുന്നു.

3: 166-167 ല്‍ വിവരിച്ച പ്രകാരം ഉഹ്ദ് യുദ്ധം സംഭവിച്ചത് പ്രവാചകനോടൊപ്പമു ള്ളവരില്‍ നിന്നുള്ള കപടവിശ്വാസികളെയും വിശ്വാസികളെയും വേര്‍തിരിക്കുന്നതിന്വേണ്ടിയാണ്. 3: 154 ല്‍ വിവരിച്ച പ്രകാരം ഉഹ്ദ് യുദ്ധാനന്തരം രാത്രി വിശ്വാസികള്‍ക്ക് ശാന്തിനിര്‍ഭരമായ നിദ്ര പ്രദാനം ചെയ്തപ്പോള്‍ കപടവിശ്വാസികള്‍ ഉറക്കമില്ലാതെ 'എ ന്തുകൊണ്ട് പ്രവാചകനോടൊപ്പം യുദ്ധത്തിലേര്‍പ്പെട്ട നാം പരാജയപ്പെട്ടു' എന്ന ചിന്തയിലായിരുന്നു. 32: 18 ലൂടെ നാഥന്‍, "വിശ്വാസിയായ ഒരാള്‍ തെമ്മാടിയായ ഒരാളെ പോ ലെയാകുമോ?" എന്ന് ചോദിച്ചശേഷം നാഥന്‍ തന്നെ "അവര്‍ സമമാവുകയില്ല" എന്ന് പ റഞ്ഞിട്ടുണ്ട്. 29: 2-3 ല്‍, മനുഷ്യര്‍ കണക്കുകൂട്ടുന്നുവോ, നിശ്ചയം ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ അവര്‍ പരീക്ഷിക്കപ്പെടാതെ വിട്ടയക്കപ്പെടുമെന്ന്? നിശ്ചയമാ യും അവര്‍ക്ക് മുമ്പുള്ളവരെ നാം പരീക്ഷിച്ചിട്ടുണ്ട്, അവരില്‍ ആരാണ് സത്യസന്ധന്‍മാരെന്നും ആരാണ് കളവ് പറയുന്നവരെന്നും അല്ലാഹുവിന് അറിയുകതന്നെ ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. 2: 99; 5: 94; 8: 2-4, 55 വിശദീകരണം നോക്കുക.