( അത്തൗബ ) 9 : 49

وَمِنْهُمْ مَنْ يَقُولُ ائْذَنْ لِي وَلَا تَفْتِنِّي ۚ أَلَا فِي الْفِتْنَةِ سَقَطُوا ۗ وَإِنَّ جَهَنَّمَ لَمُحِيطَةٌ بِالْكَافِرِينَ

എന്നെ നാശത്തില്‍ അകപ്പെടുത്താതെ മാറി നില്‍ക്കുന്നതിന് എന്നെ അനുവ ദിച്ചാലും എന്ന് പറയുന്നവര്‍ അവരിലുണ്ട്, അറിഞ്ഞിരിക്കുക! അവര്‍ തന്നെയാ ണ് നാശത്തിലകപ്പെട്ടിരിക്കുന്നത്, നിശ്ചയം നരകക്കുണ്ഠം ഇത്തരം കാഫിറുക ളെക്കൊണ്ട് വലയം ചെയ്യുകതന്നെ ചെയ്തിരിക്കുന്നു.

പലവിധ ഒഴികഴിവുകള്‍ പറഞ്ഞ് യുദ്ധത്തില്‍ നിന്ന് പിന്‍തിരിഞ്ഞ് നില്‍ക്കാന്‍ ശ്ര മിച്ചിരുന്ന കപടവിശ്വാസികളില്‍ ചിലര്‍ അവരുടെ ബലഹീനത തുറന്നുപറയാനും മടിച്ചി രുന്നില്ല. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ജദ്ദുബ്നു ഖൈസ് എന്നൊരാള്‍ പ്രവാചകനെ സ മീപിച്ചു: 'ഞാനൊരു സ്ത്രീ ആസക്തനാണ്, എന്‍റെ ബലഹീനത എന്‍റെ ആളുകള്‍ക്ക് ന ന്നായി അറിയാം, സുന്ദരികളായ റോമക്കാരികളെ കാണുമ്പോള്‍ എനിക്ക് എന്നെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുമെന്ന് ഞാന്‍ ഭയപ്പെടുന്നു, അതുകൊണ്ട് എന്നെ കുഴപ്പത്തില്‍ അകപ്പെടുത്താതെ മാറിനില്‍ക്കാന്‍ അനുവദിച്ചാലും' എന്ന് പറഞ്ഞതായി വന്നിട്ടുണ്ട്.

ഇന്ന് ലോകത്തെല്ലായിടത്തുമുള്ള കാഫിറുകളാണ് ഇത്തരം സൂക്തങ്ങളെല്ലാം അ റബി ഖുര്‍ആനില്‍ വായിക്കുന്നത്. ഫുജ്ജാറുകളായ അവരുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ലും; നിശ്ചയം ഫുജ്ജാറുകള്‍ ജ്വലിക്കുന്ന നരകത്തിലാണെന്ന് 82: 14 ലും; അവരില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ്ഠത്തിന്‍റെ 7 വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 15: 44 ലും പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. ഫുജ്ജാറുകള്‍ 4: 159; 5: 77; 7: 19 തുടങ്ങിയ സൂക്തങ്ങളില്‍ വിവരി ച്ച പ്രകാരം പരസ്ത്രീ-പരപുരുഷ ബന്ധത്തിനുവേണ്ടി അതിയായി കൊതിക്കുന്നവരാ ണ്. എന്നാല്‍ അദ്ദിക്റിനെ സത്യപ്പെടുത്തുന്ന വിശ്വാസികളായ പുരുഷന്മാരും സ്ത്രീക ളും ഇത്തരം തിന്മയില്‍ നിന്ന് ഒഴിവായവരാണ്. 2: 110, 148; 6: 28; 8: 22 വിശദീകരണം നോക്കുക.