( അത്തൗബ ) 9 : 50

إِنْ تُصِبْكَ حَسَنَةٌ تَسُؤْهُمْ ۖ وَإِنْ تُصِبْكَ مُصِيبَةٌ يَقُولُوا قَدْ أَخَذْنَا أَمْرَنَا مِنْ قَبْلُ وَيَتَوَلَّوْا وَهُمْ فَرِحُونَ

നിനക്ക് വല്ല നന്മയും ലഭിച്ചാല്‍ അത് അവരെ ദുഃഖിപ്പിക്കും, നിനക്ക് വല്ല ആ പത്തും സംഭവിക്കുമ്പോള്‍: 'നന്നായി, ഞങ്ങളുടെ കാര്യം ഞങ്ങള്‍ നേരത്തെ തന്നെ നോക്കി' എന്ന് പറയുകയും നിഗളിക്കുന്നവരായി അവര്‍ പിന്തിരിഞ്ഞു പോവുകയും ചെയ്യും.

28: 76 ല്‍ കപടവിശ്വാസിയായ ഖാറൂനോട് അവന്‍റെ ജനത: നീ നിഗളിക്കരുത്, നി ശ്ചയം അല്ലാഹു നിഗളിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല എന്നും; 28: 77 ല്‍, അല്ലാഹു നിന ക്ക് നല്‍കിയതുകൊണ്ട് നീ പരലോക ഭവനം തേടുക, ഇഹത്തില്‍ നിന്‍റെ വിഹിതം നീ മറക്കുകയും വേണ്ട, നിന്നോട് അല്ലാഹു ഔദാര്യം കാണിച്ചതുപോലെ നീ ജനങ്ങളോടും ഗുണകാംക്ഷ കാണിക്കുക, നീ ഭൂമിയില്‍ നാശം വിതക്കാന്‍ വേണ്ടി ഓടിനടക്കരുത്, നിശ്ചയം അല്ലാഹു നാശകാരികളെ ഇഷ്ടപ്പെടുന്നില്ല എന്നും ഓര്‍മ്മിപ്പിച്ചതായി പറഞ്ഞി ട്ടുണ്ട്.

വിധിദിവസം ആര്‍ക്കാണോ പിറകിലൂടെ ഇടതുകൈയില്‍ ഗ്രന്ഥം ലഭിക്കുന്നത്, അവന്‍ നാശത്തിനുവേണ്ടി കേഴുന്നതാണ്; അവന്‍ കത്തിയാളുന്ന നരകത്തില്‍ വേവിക്കപ്പെടുന്നതുമാണ്. നിശ്ചയം! അവന്‍ ഇഹത്തില്‍ തന്‍റെ കുടുംബാംഗങ്ങളോടൊപ്പം നിഗളിച്ച് ഉല്ലസിക്കുന്നവനായിരുന്നു എന്ന് 84: 10-13 ല്‍ പറഞ്ഞിട്ടുണ്ട്. ആത്മാവില്ലാത്ത കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുക ള്‍ ദിക്രീ എന്ന ഗ്രന്ഥം നിലനിര്‍ത്തുന്നതിനുവേണ്ടി നമസ്കരിക്കുന്നവരല്ല. പകരം അ വരുടെ കപടഭക്തി ജനങ്ങളെ കാണിക്കുന്നതിന് വേണ്ടിയും അവരുടെ എല്ലാ തരം തി ന്മകള്‍ക്കും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഒരു മറയായിക്കൊണ്ടുമാണ് 4: 142-143 ല്‍ വിവരിച്ച പ്രകാരം അവര്‍ ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ടുള്ള നമസ്കാരം നിര്‍വ്വഹിക്കുന്നത്. പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ഏക സംഘമായി നിലകൊള്ളണമെന്ന് 3: 103 ലൂടെ കല്‍പിക്കപ്പെട്ട, 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്ര ന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനത ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നുണ്ടെ ങ്കിലും അവരിലെ ഫുജ്ജാറുകള്‍ വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്നിരിക്കുന്നു. 2: 113 ല്‍ വിവരിച്ച പ്രകാരം അവരില്‍ നിന്നുള്ള എല്ലാ ഓരോ വിഭാഗവും അവരുടെ പക്കലുള്ളതില്‍ നിഗളിച്ചുല്ലസിക്കുന്നവരാണ്.

ഇജാസില്‍ മഹ്ദിയുടെ വരവോടുകൂടി ലോകത്തുള്ള വിശ്വാസികള്‍ ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നത് കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവരു ടെ അനുയായികളായ, മുശ്രിക്കുകളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിന് വേണ്ടിയാണ്. 15: 1 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും അന്ന് "ഓ എന്‍റെ നാഥാ! ഞാന്‍ അദ്ദിക്ര്‍ പിന്‍പറ്റിയിരുന്നെങ്കില്‍ വിശ്വാസികളോടൊപ്പം ഞാനും ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുമായിരുന്നുവല്ലോ" എന്ന് ഖേദിക്കുന്നതാണ്. 3: 119-120, 168; 4: 150-151; 9: 8 വിശദീകരണം നോക്കുക.