(അത്തൗബ) 9 : 59
وَلَوْ أَنَّهُمْ رَضُوا مَا آتَاهُمُ اللَّهُ وَرَسُولُهُ وَقَالُوا حَسْبُنَا اللَّهُ سَيُؤْتِينَا اللَّهُ مِنْ فَضْلِهِ وَرَسُولُهُ إِنَّا إِلَى اللَّهِ رَاغِبُونَ

നിശ്ചയം, അവര്‍ അല്ലാഹുവും അവന്‍റെ പ്രവാചകനും അവര്‍ക്ക് നല്‍കിയതില്‍ തൃപ്തരാവുകയും ഞങ്ങള്‍ക്ക് അല്ലാഹു മതി, അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളില്‍ നിന്ന് അവനും അവന്‍റെ പ്രവാചകനും ഞങ്ങള്‍ക്ക് ഇനിയും നല്‍കുകതന്നെ ചെയ്യും, നിശ്ചയം ഞങ്ങള്‍ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരാകുന്നു എന്ന് പറയുകയും ചെയ്തിരുന്നുവെങ്കില്‍!

അല്ലാഹുവും അവന്‍റെ പ്രവാചകനും അവര്‍ക്ക് നല്‍കിയതെന്തോ അതില്‍ തൃപ്തരാവുക എന്നുപറഞ്ഞാല്‍, യുദ്ധമുതലില്‍ നിന്ന് പ്രവാചകന്‍ അവര്‍ക്ക് നല്‍കുന്ന വിഹിതത്തില്‍ തൃപ്തരാവുക എന്നാണ്. കച്ചവടത്തിലൂടെയും മറ്റും സ്വയം സമ്പാദിക്കുന്നതും അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ തന്നെയാണ് എന്ന ധാരണയോടുകൂടി സ്വയം പര്യാപ്തത കൈക്കൊള്ളുകയാണ് വിശ്വാസിക്കള്‍ക്ക് ഉത്തമം. 'അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളില്‍ നിന്ന് അവനും അവ ന്‍റെ പ്രവാചകനും ഞങ്ങള്‍ക്ക് ഇനിയും നല്‍കുകതന്നെ ചെയ്യും' എന്നു പറഞ്ഞതിന്‍റെ വിവക്ഷ, പ്രവാചകന്‍ മദീനയില്‍ വന്നതിന് ശേഷമാണ് അവിടെ ശാന്തിയും സമാധാനവും പുലര്‍ന്നതും കച്ചവടങ്ങളും മറ്റും ഉന്നതി പ്രാപിച്ചതും. അപ്പോള്‍ പ്രവാചകനാണ് യഥാര്‍ത്ഥത്തില്‍ കപടവിശ്വാസികളുടെ സാമ്പത്തികനേട്ടത്തിന്‍റെയും കാരണക്കാരന്‍ എന്ന് വിശ്വസിക്കുന്നവരായിരുന്നു വിശ്വാസികള്‍. എന്നാല്‍ കപടവിശ്വാസികള്‍ ആ വസ്തുത അംഗീകരി ക്കാത്തവരായിരുന്നു. 'ഞങ്ങള്‍ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരാകുന്നു' എന്നു പറഞ്ഞതിന്‍റെ വിവക്ഷ, ഐഹികജീവിതത്തിലും അതിലെ നിസ്സാരവിഭവങ്ങളിലുമല്ല, അല്ലാഹുവിലും അവന്‍റെ കാരുണ്യത്തിലുമാണ് ഞങ്ങള്‍ക്ക് താല്‍പര്യം, അവന്‍റെ പ്രീതി മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കുന്നു ള്ളൂ, അവന്‍ നല്‍കുന്നതില്‍ ഞങ്ങള്‍ സംതൃപ്തരുമാണ് എന്നിങ്ങനെയാണ് വിശ്വാസികളെപ്പോലെ അവരും പറയേണ്ടിയിരുന്നത് എന്നാണ്. അല്ലാഹുവേ, ഞങ്ങള്‍ നിന്‍റെ തൃപ്തിയും സ്വര്‍ഗ്ഗവും നിന്നോട് ചോദിക്കുന്നു, നിന്‍റെ കോപത്തെത്തൊട്ടും നരകത്തെത്തൊട്ടും നിന്നോട് അഭയം തേടുകയും ചെയ്യുന്നു എന്ന് പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികള്‍ പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. 

നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫു ജ്ജാറുകള്‍ 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകളാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. അവരുടെ കാര്യത്തില്‍ 2: 268 ല്‍ വിവരിച്ച പ്രകാരം അവരുടെ ജിന്നുകൂട്ടുകാരനാണ് ഐഹികജീവിതം ആകര്‍ഷകമായി തോന്നിപ്പിക്കുന്നത്. അവര്‍ നാവുകൊണ്ട് പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യരുടെ ദൈവവും രാജാവും ഇലാഹും ആണെന്ന് പറയാറുണ്ടെങ്കിലും ആത്മാവുകൊണ്ട് അത് അംഗീകരിക്കാത്തതിനാല്‍ പ്രായോഗിക ജീവിതത്തില്‍ അതിന് വിരുദ്ധമായി പ്രവത്തിക്കുന്നവരാണ്. അതുവഴി അവര്‍ മസീഹുദ്ദജ്ജാലിനെയും അന്ത്യനാളിനെയും ക്ഷണിച്ചുവരുത്തിക്കൊണ്ടിരിക്കുന്നവരാണ്. 4: 29-33; 6: 112; 8: 24 വിശദീകരണം നോക്കുക. 

ആയത്തിന്റെ വരികൾ പകർത്തി!