( അത്തൗബ ) 9 : 90

وَجَاءَ الْمُعَذِّرُونَ مِنَ الْأَعْرَابِ لِيُؤْذَنَ لَهُمْ وَقَعَدَ الَّذِينَ كَذَبُوا اللَّهَ وَرَسُولَهُ ۚ سَيُصِيبُ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ

ഗ്രാമീണ അറബികളില്‍ നിന്നുള്ളവര്‍ അവര്‍ക്ക് യുദ്ധത്തില്‍ നിന്ന് മാറിനില്‍ ക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് പല ഒഴിവുകഴിവുകളുമായി വന്നുവല്ലോ? വിശ്വാസികളാണെന്ന് അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും കള്ളം പ റഞ്ഞ അവര്‍ വീട്ടില്‍ തന്നെ ഇരിക്കുകയും ചെയ്തു, അവരില്‍ നിന്നുള്ള കാ ഫിറുകളായിട്ടുള്ളവരെ വേദനാജനകമായ ശിക്ഷ പിടികൂടുകതന്നെ ചെയ്യും.

മദീനയുടെ ചുറ്റുഭാഗത്തുള്ള ഗ്രാമീണരും മരുഭൂവാസികളായ അറബികളുമാണ് 'ഗ്രാ മീണ അറബികള്‍' കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവര്‍ 49: 14 ല്‍ പറഞ്ഞ പ്രകാരം പ്രവാചക ന്‍റെ അടുത്തുവന്ന് ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അല്ലാഹു പ്രവാചകനോട് പറയാന്‍ കല്‍പിക്കുന്നു: നിങ്ങള്‍ വിശ്വാസികളാണെന്ന് പറയേണ്ട, എന്നാല്‍ നി ങ്ങള്‍ മുസ്ലിംകളാണെന്ന് പറഞ്ഞുകൊള്ളുക-നിങ്ങളുടെ ഹൃദയങ്ങളിലേക്ക് വിശ്വാസം (അദ്ദിക്ര്‍) പ്രവേശിച്ചിട്ടില്ല എന്നിരിക്കെ; നിങ്ങള്‍ അല്ലാഹുവിനെയും അവന്‍റെ പ്രവാച കനെയും അനുസരിക്കുകയാണെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളൊന്നും തന്നെ പാഴായിപ്പോവുകയില്ല, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയാണ്. എല്ലാവരും ജനിക്കുന്നത് ഇസ്ലാമിലാണ്. എന്നാല്‍ ആരാണോ സര്‍വ്വവും നാഥന് സമര്‍ പ്പിച്ച് നിലകൊള്ളുന്നത്, അവന്‍ മാത്രമാണ് 313 പ്രവാചകന്മാരും അവരിലൂടെ അവത രിപ്പിക്കപ്പെട്ട ഗ്രന്ഥവും സമര്‍പ്പിക്കുന്ന ഇസ്ലാമിലുള്ളത്. എല്ലാ ഓരോ കാര്യവും വിശ ദീകരിക്കുന്ന ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 10: 100 ല്‍ പറ ഞ്ഞ അല്ലാഹുവിന്‍റെ സമ്മതപത്രമായ അത് കൊണ്ടല്ലാതെ ഒരാള്‍ക്കും വിശ്വാസിയാകാ ന്‍ സാധ്യമല്ല. വിശ്വാസിയാകാതെ 3: 102 ല്‍ പറഞ്ഞ പ്രകാരം സര്‍വ്വവും നാഥന് സമര്‍പ്പി ച്ച മുസ്ലിമായി മരണപ്പെടാനും സാധ്യമല്ല. ഗ്രാമീണ അറബികള്‍ എഴുത്തും വായനയും അറിയാത്തവരും ഗ്രന്ഥം ലഭിക്കാത്തവരുമായതിനാലാണ് അവരോട്: നിങ്ങള്‍ വിശ്വാ സികളാണെന്ന് പറയേണ്ട, എന്നാല്‍ നിങ്ങള്‍ മുസ്ലിംകളാണെന്ന് പറഞ്ഞുകൊള്ളുക എന്ന് പറയാന്‍ കല്‍പിക്കുന്നത്. എന്നാല്‍ ഇന്നത്തെ ഫുജ്ജാറുകള്‍ക്ക് എഴുത്തും വായനയും അറിയുന്നതിനാലും അദ്ദിക്ര്‍ വന്നുകിട്ടിയതിനാലും ഗ്രാമീണ അറബികളെപ്പോലെ മുസ്ലിംകളാണെന്ന് പറയാന്‍ പോലും അര്‍ഹതയില്ല. അവര്‍ 4: 150-151 ല്‍ പറഞ്ഞ യ ഥാര്‍ത്ഥ കാഫിറുകളാണ്. ത്രികാലജ്ഞാനിയില്‍ നിന്നുള്ള ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കുക എന്നാല്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കലും അതിനെ ലോകര്‍ക്ക് എത്തിച്ചുകൊടുക്കലുമാണ്. ഇന്ന് ഗ്രാമീണ അറബികളുടെ സ്ഥാനത്തുള്ളത് അദ്ദിക്ര്‍ മനസ്സിലാക്കാന്‍ കേള്‍വിയും കാഴ്ചയും ഉപയോഗപ്പെടുത്താത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജി റുകളാണ്. അദ്ദിക്റിന് വിരുദ്ധമായ ജീവിതരീതി നയിക്കാന്‍ പ്രേരിപ്പിക്കുന്ന കപടവിശ്വാ സികളായ നേതാക്കളെ അന്ധമായി പിന്തുടരുന്നവരും ജ്ഞാനമായ അദ്ദിക്ര്‍ മനസ്സിലാ ക്കാന്‍ ശ്രമിക്കാതെ ഞങ്ങള്‍ അറിവില്ലാത്തവരാണെന്ന് പറയുന്നവരുമായ അല്ലാഹുവി ന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകളോട്: ഓ അവിവേകികളേ, ഞാന്‍ അല്ലാഹുവിനെക്കൂടാതെയുള്ളവരെ സേവിക്കണമെന്നാണോ നിങ്ങള്‍ എന്നോട് കല്‍പിക്കുന്നത് എന്ന് ചോദിക്കാനാണ് 39: 64 ലൂടെ പ്രവാചകനോടും വിശ്വാസികളോ ടും നാഥന്‍ കല്‍പിച്ചിട്ടുള്ളത്. നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്ര്‍ പിന്‍പറ്റുന്ന വി ശ്വാസിയുടെ മാര്‍ഗ്ഗമല്ലാത്തത് പിന്‍പറ്റുന്നവരെ അവര്‍ തിരിഞ്ഞിടത്തേക്കുതന്നെ തിരി ക്കുകയും നരകക്കുണ്ഠത്തില്‍ വേവിക്കുകയും ചെയ്യുമെന്ന് 4: 115 ല്‍ മുന്നറിയിപ്പ് നല്‍കി യിട്ടുണ്ട്. ഗ്രന്ഥം കണ്ട-കേട്ട-തൊട്ട ഒരാള്‍ക്കും നാളെ നാഥന്‍റെ മുമ്പില്‍ ഒഴികഴിവ് പറയാന്‍ സാധ്യമല്ല. അതാണ് 'ഗ്രന്ഥം നിനക്ക് അനുകൂലമായ പ്രമാണമാണ്, അല്ലെങ്കില്‍ നിനക്ക് എതിര്‍ പ്രമാണമാണ്' എന്ന് നാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്‍റെ പൊരുള്‍. 1: 7; 2: 159; 4: 56, 140 വിശദീകരണം നോക്കുക.