( അത്തൗബ ) 9 : 96

يَحْلِفُونَ لَكُمْ لِتَرْضَوْا عَنْهُمْ ۖ فَإِنْ تَرْضَوْا عَنْهُمْ فَإِنَّ اللَّهَ لَا يَرْضَىٰ عَنِ الْقَوْمِ الْفَاسِقِينَ

നിങ്ങള്‍ അവരെക്കുറിച്ച് തൃപ്തരാകാന്‍ വേണ്ടി അവര്‍ നിങ്ങളോട് ആണയി ട്ടുകൊണ്ടിരിക്കും, അങ്ങനെ നിങ്ങള്‍ അവരെത്തൊട്ട് തൃപ്തിപ്പെട്ടാല്‍ തന്നെ നിശ്ചയം അല്ലാഹു തെമ്മാടികളായ ഒരു ജനതയെത്തൊട്ട് ഒരിക്കലും തൃപ് തിപ്പെടുകയില്ല.

9: 67-68 ല്‍ പറഞ്ഞ കപടവിശ്വാസികളും കുഫ്ഫാറുകളും മനുഷ്യരില്‍ നിന്ന് അ ദ്ദിക്ര്‍ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിനാല്‍ 6: 26 ല്‍ വിവരിച്ച പ്രകാരം അവര്‍ അവരെത്തന്നെയല്ലാതെ നശിപ്പിക്കുന്നില്ല, എന്നാല്‍ അത് അവര്‍ തിരിച്ചറിയുന്നില്ല. അദ്ദിക്റിനെ വിസ്മരിക്കുകവഴി ഇവര്‍ കെട്ടജനതയായിത്തീര്‍ന്നിരിക്കുന്നു എന്ന് 25: 17-18 ല്‍ പറഞ്ഞിട്ടുണ്ട്. 2: 99; 9: 31-32 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മനുഷ്യരില്‍ നിന്ന് അദ്ദിക്റിനെ മൂടിവെച്ച് തെമ്മാടികളായ ഇക്കൂട്ടര്‍ മസീഹുദ്ദജ്ജാലിന്‍റെ വരവിനാ യി ധൃതികൂട്ടുന്നവരാണ്. നാഥന്‍റെ സൂക്തങ്ങള്‍ക്ക് കുറഞ്ഞ വില വാങ്ങുന്ന ഇവര്‍ 2: 174-175 ല്‍ വിവരിച്ച പ്രകാരം അവരുടെ വയറുകളില്‍ തീയല്ലാതെ നിറക്കുന്നില്ല. ഫുജ്ജാറുകളായ ഇവര്‍ മാത്രമാണ് 'ആരാണോ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കാത്തത്, അക്കൂട്ടര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളും' എന്ന് 5: 44, 45, 47 സൂക്തങ്ങളില്‍ വായിച്ചിട്ടുള്ളത്. കാഫിറുകളും അക്രമികളും തെമ്മാടികളുമായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ നേതാക്കളും അനുയായികളും തമ്മില്‍ നരകക്കുണ്ഠത്തില്‍ വെച്ച് പ രസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 9: 23-24, 80, 82-85 വിശദീകരണം നോക്കുക.