ഗ്രാമീണ അറബികള്‍ നിഷേധത്തിലും കാപട്യത്തിലും കൂടുതല്‍ കടുത്തവരാണ്, അല്ലാഹു അവന്‍റെ പ്രവാചകന്‍റെ മേല്‍ അവതരിപ്പിച്ചിട്ടുള്ള വിധിവിലക്കുകളെ സംബന്ധിച്ച് അവര്‍ അറിവില്ലാത്തവരായിരിക്കാന്‍ സാധ്യതയുമുണ്ട്, അല്ലാഹുവാകട്ടെ എല്ലാം അറിയുന്ന യുക്തിജ്ഞനുമാകുന്നു.
സൂക്തത്തില്‍ പറഞ്ഞ മദീനയിലെ ഗ്രാമീണ അറബികളുടെ അവസ്ഥയിലാണ് ഇന്ന് ലോകത്തിലെല്ലായിടത്തുമുള്ള ഫുജ്ജാറുകളിലെ സാധാരണക്കാര്‍ നിലകൊള്ളുന്നത്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101-102; 4: 174-175; 5: 48 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ 4: 150-151 സൂക്തങ്ങളില്‍ വിവരിച്ച യഥാര്‍ത്ഥ കാഫിറുകളായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരാണ്. ദുഷ്ടജീവികളായ ഇക്കൂട്ടര്‍ നാഥന്‍റെ പ്രകാശമായ അദ്ദിക്റിനെ അവരുടെ വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരാണെങ്കിലും 6: 89-90 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥന്‍ അവന്‍റെ പ്രകാശം ഇതര ജനവിഭാഗങ്ങളിലൂടെ ലോകരില്‍ വ്യാപിപ്പിക്കുന്നതാണ്. 3: 30, 102, 182; 9: 91 വിശദീകരണം നോക്കുക.