( അശ്ശംസ് ) 91 : 10

وَقَدْ خَابَ مَنْ دَسَّاهَا

നിശ്ചയം, അതിനെ ദുഷിപ്പിച്ചവന്‍ പരാജയപ്പെടുകയും ചെയ്തു.

സത്യവും മിഥ്യയും തിരിച്ചറിയാനുള്ള ഉരക്കല്ലായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ആത്മാവിനെ തിരിച്ചറിയാതെയും ജീവിതലക്ഷ്യം തിരിച്ചറിയാതെയും അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അത് എന്താണ്, എന്തിനാണ് എന്നൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ അതിനെ തള്ളിപ്പറയുന്ന ഫാജിറുകളും ഉള്‍പ്പെട്ട ഫുജ്ജാറുകള്‍ അവരവരെ സ്വയം നഷ്ടപ്പെടുത്തി നരകത്തിന്‍റെ വിറകുകളാവുകയാണ് ചെയ്യുന്നത്. അവരുടെ വഴികേടിന് അല്ലാഹുവിനെയോ പിശാചിനെയോ മാതാ-പിതാക്കളെയോ നേതാക്കളെ യോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തിയിട്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ല എന്ന് 2: 165-167; 7: 38-39 എന്നീ സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 10: 108; 16: 111; 17: 13-15; 87: 9-13 വിശദീകരണം നോക്കുക.