( അശ്ശര്‍ഹ് ) 94 : 3

الَّذِي أَنْقَضَ ظَهْرَكَ

നിന്‍റെ മുതുകിനെ ഞെരിച്ചുകളഞ്ഞിരുന്ന ഭാരത്തെ.

പ്രവാചകന്‍ താന്‍ ജീവിച്ചിരുന്ന സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധകാരാവൃത മായ ജീവിതരീതിക്ക് പരിഹാരം കാണുന്നതിന് വേണ്ടി പാടുപെടുമ്പോള്‍ ആ ജനത അ തിനെതിരെ പുറം തിരിഞ്ഞ് നില്‍ക്കുകയും അതിനെ എതിര്‍ക്കുകയുമാണുണ്ടായത്. ഈ അവസ്ഥയില്‍ പ്രവാചകന് നേരിടേണ്ടിവന്ന ആത്മീയ സംഘര്‍ഷത്തെയാണ് 'നി ന്‍റെ മുതുകിനെ ഞെരിച്ചുകളഞ്ഞിരുന്ന ഭാരം' എന്ന് പറയുന്നത്. അദ്ദിക്റിനെ അവഗണി ച്ച് ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അ വരുടെ മുതുകുകളില്‍ പാപഭാരം വഹിക്കുകതന്നെ ചെയ്യുമെന്ന് 6: 31 ലും; അദ്ദിക്ര്‍ ലഭിച്ചിട്ട് അതിനെ അവഗണിച്ച് ജീവിച്ചവര്‍ വിധിദിവസം തങ്ങളുടെ മുതുകുകളില്‍ പാപ ഭാരം ചുമക്കേണ്ടിവരുമെന്ന് 20: 100-101 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 3: 103; 29: 12-13; 92: 8-10 വിശദീകരണം നോക്കുക.