( അലഖ് ) 96 : 3

اقْرَأْ وَرَبُّكَ الْأَكْرَمُ

നീ വായിക്കുക, നിന്‍റെ നാഥന്‍ ഏറ്റവും ബഹുമാന്യനുമായിരിക്കുന്നു.

56: 77-80 ല്‍ പറഞ്ഞ മാന്യമായ വായനയായ അദ്ദിക്ര്‍ 81: 19 ല്‍ പറഞ്ഞ മാന്യനായ മലക്ക് ജിബ്രീല്‍ മുഖേന 69: 40 ല്‍ പറഞ്ഞ മാന്യനായ പ്രവാചകന്‍ മുഹമ്മദിന് നല്‍കുക വഴിയാണ് അല്ലാഹു ഏറ്റവും ബഹുമാന്യനായത്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ലോകരിലേക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മനസാ-വാചാ-കര്‍മ്മണാ ഏര്‍പ്പെട്ടുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിച്ചു കൊണ്ടിരിക്കുന്നവരെ നാഥന്‍ തിരിച്ചും സഹായിക്കുന്നതാണ്. 35: 32; 55: 7-9; 95: 6-8 വിശദീകരണം നോക്കുക.