( സല്‍സലഃ ) 99 : 8

وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ

ആരാണോ ഒരു അണുത്തൂക്കം തിന്മ പ്രവര്‍ത്തിച്ചത്, അത് അവനും കണ്ടെത്തുന്നതാണ്.

നീതിയുടെ ത്രാസ്സായ അദ്ദിക്ര്‍ കൊണ്ടാണ് അവിടെ വിചാരണ നടത്തപ്പെടുക എന്നതിനാല്‍ ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ആര്‍ക്കാണോ അദ്ദിക്റില്‍ നിന്നുള്ള ഒരു തെളിവ് അവരുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനുള്ളത്, അത് അവര്‍ നന്മയായി കണ്ടെത്തുന്നതാണ്. അദ്ദിക്ര്‍ വന്നുകിട്ടിയതിനുശേഷം ആണായിരിക്കട്ടെ പെണ്ണാ യിരിക്കട്ടെ ആരാണോ അദ്ദിക്റിന് വിരുദ്ധമായി ഇവിടെ പ്രവര്‍ത്തിക്കുന്നത്, അത് അവര്‍ തിന്മയായും കണ്ടെത്തുന്നതാണ്. ഓരോരുത്തരുടെയും പിരടില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മ രേഖ പ്രകാശിക്കുന്ന പുസ്തകമായി പുറത്തെടുത്ത് നല്‍കപ്പെട്ട് ഓരോരുത്തരും സ്വയം വായിച്ചാണ് വിധിദിവസം വിചാരണ നേരിടേണ്ടിവരിക എന്ന് 17: 13-14 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദിക്റിനെ അവഗണിച്ച് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും കുഫ്ഫാറുകളുമായ ഭ്രാന്തന്മാര്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ബോധമില്ലാതെ ജീവിക്കുന്നതിനാല്‍ അവരുടെ കര്‍മ്മപുസ്തകത്തിലുള്ളത് കാണുമ്പോള്‍ കുണ്ഠിതപ്പെടുന്ന രംഗം 18: 49 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 3: 30; 7: 8-9; 47: 8-9 വിശദീകരണം നോക്കുക.