അപ്പോള്‍ ആ അല്ലാഹു തന്നെയാണ് നിങ്ങളുടെ യഥാര്‍ത്ഥ നാഥന്, അപ്പോള്‍ സത്യത്തിന് ശേഷം വഴികേടല്ലാതെ മറ്റെന്താണ് അവശേഷിച്ചിട്ടുള്ളത്? അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് പിന്തിരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്!
ഫുജ്ജാറുകളായ കുഫ്ഫാറുകള് മാത്രമാണ് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത്. എന്നാല്‍ അവര്‍ സത്യവും വ്യക്തമായ വായനയുമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞു കൊണ്ട് 17: 81; 34: 49 സൂക്തങ്ങളില്‍ പറഞ്ഞപോലെ മിഥ്യകള്‍ പിന്‍പറ്റുന്നവരാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും ആത്മാവിന്റെയും ആത്മാവിന് സഞ്ചരിക്കാനുള്ള വാഹനമായ ശരീരത്തിന്റെയും ഉടമ അല്ലാഹുവാണെന്ന് സമ്മതിച്ചിരിക്കെ, പിന്നെ ആ അല്ലാഹുവിനുവേണ്ടി മാത്രം ജീവിക്കുന്നതില്‍നിന്ന് -അവനെ സേവിക്കുന്നതില്‍ നിന്ന്- നിങ്ങളെ ആരാണ് പിന്തിരിപ്പിക്കുന്നത് എന്നാണ് ചോദിക്കുന്നത്. അഥവാ അല്ലാഹുവില്‍ നിന്ന് മറ്റു ഇലാഹുകളിലേക്ക് അല്ലെങ്കില്‍ സംഘടനകളിലേക്ക് തെറ്റിച്ചുകൊണ്ടുപോകുന്ന കപടവിശ്വാസികളായ മനുഷ്യപ്പിശാചുക്കളാണ് ഇവിടെയുള്ളത്. 5: 44, 45, 47 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം യഥാര്‍ത്ഥ കാഫിറുകളും അക്രമികളും തെമ്മാടികളുമായ അവര്‍ അവരുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധികല്പിക്കുന്നില്ല. 28: 62-64 സൂക്തങ്ങളില്‍, 'എന്റെ പങ്കാളിളെന്ന് നിങ്ങള്‍ ധരിച്ചുവെച്ചിരുന്നവര് എവിടെ എന്ന് എല്ലാവരെയും ഒരുമിച്ചുകൂട്ടപ്പെടുന്ന നാളില്‍ ചോദിക്കുമ്പോള്‍ ചോദ്യം ബാധകമായവര്‍ (സംഘടനാ നേതാക്കള്‍ അല്ലെങ്കില്‍ അല്ലാഹുവിനെക്കൂടാതെ മറ്റുള്ളവരെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വളച്ചൊടിച്ച് അനുയായികളെ പ്രേരിപ്പിച്ചിരുന്നവര്) പറയും: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഇക്കൂട്ടരെയാണ് ലക്ഷ്യബോധം നഷ്ടപ്പെടുത്തി ദുര്മാര്ഗത്തിലാക്കിയത്, ഞങ്ങള്‍ ദുര്മാര്ഗത്തിലായതുപോലെ അവരെയും ദുര്മാര്ഗത്തിലാക്കിയതാണ്, ഞങ്ങള്‍ നിന്നോട് അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകുന്നു, അവര്‍ ഞങ്ങളെ സേവിച്ചുകൊണ്ടിരുന്നവരായിരുന്നില്ല, അല്ലാഹു പറയും: ശരി, നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെന്ന് ധരിച്ചിരുന്നവരെ വിളിക്കുക, അപ്പോള്‍ അവര്‍ വിളിക്കും, എന്നാല്‍ അവര്‍ ഉത്തരം നല്കുകയില്ല, അവര്‍ ശിക്ഷ കാണുകതന്നെ ചെയ്യും, അവര്‍ സന്മാര്ഗ്ഗം പ്രാപിച്ചിരു ന്നുവെങ്കില്‍' എന്നിങ്ങനെ പരലോകത്ത് വരാന്‍ പോകുന്ന രംഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശ്വാസികളെ വിളിച്ച് നിങ്ങള്‍ അല്ലാഹുവിനെ മുറുകെപ്പിടിക്കുവീന്‍, അവനാണ് നിങ്ങളുടെ യജമാനന്, എത്രനല്ല യജമാനന്! എത്രനല്ല സഹായി! എന്ന് 22: 78 ല്‍ പറഞ്ഞിട്ടുണ്ട്. 2:168-169, 286; 6: 55 വിശദീകരണം നോക്കുക.