നീ ചോദിക്കുക, ആരാണ് ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഭക്ഷണവിഭവങ്ങള്‍ നല്‍കുന്നത്? അല്ലെങ്കില്‍ കേള്‍വിയുടെയും കാഴ്ചയുടെ യും ഉടമ ആരാണ്? ആരാണ് ജീവനില്ലാത്തവയില്‍ നിന്ന് ജീവനുള്ളവയെ പുറപ്പെടുവിക്കുന്നതും ജീവനുള്ളവയില്‍ നിന്ന് ജീവനില്ലാത്തവയെ പുറപ്പെടുവിക്കുന്നതും? ആരാണ് പ്രപഞ്ചകാര്യങ്ങളെല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്? അപ്പോള്‍ അവര്‍ പറയുകതന്നെ ചെയ്യും: അല്ലാഹുവാണെന്ന്; അപ്പോള്‍ നീ ചോദിക്കുക: അപ്പോള്‍ നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകുന്നില്ലെയോ?
ഈ സൂക്തം അഭിസംബോധനം ചെയ്യുന്നത് പ്രവാചകന്റെ കാലത്തുള്ള മക്കാമുശ്രിക്കുകളെയും ഇന്നുള്ള പ്രവാചകന്റെ ജനതയായ ലോകഫുജ്ജാറുക ളെയുമാണ്. ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ ആരാണോ സത്യപ്പെടുത്തേണ്ടവിധം സത്യപ്പെടുത്തിയത്, അവരാണ് സൂക്ഷ്മാലുക്കള്‍. അവര്‍ക്ക് അവരുടെ നാഥന്റെ പക്കല്‍ അവര്‍ ആഗ്രഹിക്കുന്നതെല്ലാമുണ്ട്, അപ്രകാരമാണ് അദ്ദിക്റിന്റെ വെളിച്ചത്തില്‍ ജീവിക്കുന്നവര്‍ക്കുള്ള പ്രതിഫലം. അപ്പോള്‍ അല്ലാഹു അവരുടെ തിന്മകളെല്ലാം മായ്ച്ചുകളയുന്നതും അവര്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഏറ്റവുംനല്ല പ്രവൃത്തി നോക്കി പ്രതിഫലം നല്കുന്നതുമാണ് എന്ന് 39: 33-35 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അവരുടെ അനുയായികളായ മുശ്രിക്കുകളായ പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരാണ്, അതുകൊണ്ട് അവരുടെ മേല്‍ അല്ലാഹുവിന്റെ കോപവും ശാപവും വര്‍ഷിച്ചിരിക്കുന്നു, അവര്‍ക്കുവേണ്ടി നരകക്കുണ്ഠം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു എന്ന് 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഇത്തരം ഭ്രാന്തന്മാര് അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും പ്രപഞ്ചനാഥനായ അല്ലാഹുവിനെ നിഷ്പക്ഷവാനായും ത്രികാലജ്ഞാനിയായും അംഗീകരിക്കാത്തവരുമാണ്. ഈ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ 2: 62; 5: 69; 9: 5, 28, 123 സൂക്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രവാചകന്റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരെയാണ് കാഫിറുകളും നരകവാസികളുമായി മുദ്രകുത്തുന്നത്. 1: 7; 7: 40; 23: 83-89; 31: 25 വിശദീകരണം നോക്കുക.