( യൂനുസ് ) 10 : 4

إِلَيْهِ مَرْجِعُكُمْ جَمِيعًا ۖ وَعْدَ اللَّهِ حَقًّا ۚ إِنَّهُ يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ لِيَجْزِيَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ بِالْقِسْطِ ۚ وَالَّذِينَ كَفَرُوا لَهُمْ شَرَابٌ مِنْ حَمِيمٍ وَعَذَابٌ أَلِيمٌ بِمَا كَانُوا يَكْفُرُونَ

നിങ്ങള്‍ എല്ലാവരുടെയും മടക്കം അവനിലേക്ക് തന്നെയാകുന്നു, അല്ലാഹുവി ന്‍റെ സത്യവാഗ്ദാനമാണ് അത്,നിശ്ചയം അവനാകുന്നു സൃഷ്ടിപ്പ് തുടങ്ങിയത്, പിന്നെ അത് ആവര്‍ത്തിക്കുന്നതും അവന്‍ തന്നെയാകുന്നു, വിശ്വാസികളാവുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്ക് നീതികൊണ്ട് പ്രതിഫലം നല്‍കുന്നതിന് വേണ്ടി, കാഫിറുകളായവരെ-അവര്‍ ഗ്രന്ഥം മൂടിവെച്ചുകൊണ്ടിരുന്നവരായതിനാല്‍ ചുട്ടുപൊള്ളുന്ന വെള്ളത്തില്‍ നിന്ന് കുടിപ്പിക്കുന്നതിന് വേണ്ടിയും നോവുന്ന ശിക്ഷ ആസ്വദിപ്പിക്കുന്നതിന് വേ ണ്ടിയുമാണ് ആ ദിനം നിശ്ചയിച്ചിട്ടുള്ളത്.

പ്രപഞ്ചനാഥനായ അല്ലാഹുവാണ് എല്ലാവരുടെയും എല്ലാ വസ്തുക്കളുടെയും ഉ ടമ. 2: 30; 6: 165 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളത് നാഥന്‍റെ പ്രതിനിധിയായി ഇവിടെ ജീവിക്കുന്നതിനു വേണ്ടിയാണ്. എന്നാല്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികള്‍ മാത്രമേ അവന്‍റെ പ്രാതിനിധ്യം വഹിക്കുകയുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന എല്ലാ ഫു ജ്ജാറുകളായ കുഫ്ഫാറുകളും കാഫിറായ പിശാചിന്‍റെ പ്രാതിനിധ്യമാണ് വഹിക്കുന്നത്. അവര്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത് അന്തിക്രിസ്തുവിന്‍റെ യും അന്ത്യദിനത്തിന്‍റെയും ആഗമനത്തിന് ധൃതി കാണിക്കുന്നവരാണ്. അവര്‍ക്കാണ് നാഥന്‍ നരകക്കുണ്ഠാഗ്നി വാഗ്ദത്തം ചെയ്തിട്ടുള്ളത്. ചിന്താശക്തി ഉപയോഗപ്പെടു ത്താത്ത ഇത്തരം ദുഷ്ടജീവികളോട് വിശ്വാസി 9: 73 ല്‍ വിവരിച്ച പ്രകാരം അധികരിച്ച ജിഹാദ് നടത്തുന്നതാണ്. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികള്‍ക്ക് പ്രതിഫലം നല്‍കുന്നതിനും ത്രാസും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കുകയും ത ള്ളിപ്പറയുകയും ചെയ്യുന്ന കാഫിറുകളെ ശിക്ഷിക്കുന്നതിനും വേണ്ടിയാണ് വിധിദിവസം നിശ്ചയിച്ചിട്ടുള്ളത്. 1: 3; 2: 38-39; 6: 26, 94; 7: 8-9 വിശദീകരണം നോക്കുക.