( യൂനുസ് ) 10 : 3

إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ يُدَبِّرُ الْأَمْرَ ۖ مَا مِنْ شَفِيعٍ إِلَّا مِنْ بَعْدِ إِذْنِهِ ۚ ذَٰلِكُمُ اللَّهُ رَبُّكُمْ فَاعْبُدُوهُ ۚ أَفَلَا تَذَكَّرُونَ

നിശ്ചയം ആകാശങ്ങളെയും ഭൂമിയെയും ആറുനാളുകളില്‍ സൃഷ്ടിച്ച അല്ലാ ഹു തന്നെയാണ് നിങ്ങളുടെ നാഥന്‍, പിന്നെ അവന്‍ സിംഹാസനത്തിന്മേല്‍ സ്വയം ഉപവിഷ്ടനായി, അവന്‍ കല്‍പനകള്‍ പുറപ്പെടുവിക്കുന്നു, അവന്‍റെ സമ്മതപത്രം കൊണ്ടല്ലാതെ ഒരാളും ഒരാള്‍ക്കും ശുപാര്‍ശ ചെയ്യുകയില്ലതന്നെ, അതാകുന്നു നിങ്ങളുടെ ഉടമയായ അല്ലാഹു, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുന്നവരാകുവിന്‍, അപ്പോള്‍ നിങ്ങള്‍ ഹൃദയത്തില്‍ അവനെ ഓര്‍മ്മിക്കുന്നവരാകുന്നില്ലെയോ?

32: 4; 65: 12 സൂക്തങ്ങളില്‍ ഏഴ് ആകാശങ്ങളെയും ഏഴ് ഭൂമികളെയും അവക്കിടയിലുള്ളവയെയും ആറ് നാളുകളിലായി സൃഷ്ടിച്ചവനാണ് അല്ലാഹു, പിന്നെ അവന്‍ സിംഹാസനസ്ഥനായി, അവനെക്കൂടാതെ നിങ്ങള്‍ക്ക് ഒരു സംരക്ഷകനോ ശുപാര്‍ശക്കാരനോ ഇല്ല, അപ്പോള്‍ നിങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ അവനെക്കുറിച്ച് മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുന്നില്ലെയോ എന്നും; 32: 5 ല്‍, അവനാണ് ആകാശത്തുനിന്ന് തീരുമാനം എടുത്ത് ഭൂമിയിലേക്ക് അയക്കുന്നത്, പിന്നെ നിങ്ങള്‍ കണക്കാക്കുന്ന ആയിരം വര്‍ഷങ്ങ ള്‍ക്ക് സമാനമായ ഒരു നാളില്‍ അവനിലേക്ക് ഭൂമിയില്‍ നിന്നുള്ള അതിന്‍റെ റിപ്പോര്‍ട്ട് ഉ യര്‍ത്തപ്പെടുന്നു എന്നും പറഞ്ഞിട്ടുണ്ട്. 25: 58-59 ല്‍, ആകാശങ്ങളെയും ഭൂമിയെയും അ വ രണ്ടിനും ഇടയിലുള്ളവയെയും ആറുനാളുകളില്‍ സൃഷ്ടിച്ച് അതിന്‍റെ ഭരണം ഏറ്റെടുത്ത ത്രികാലജ്ഞാനിയും നിഷ്പക്ഷവാനുമായ അല്ലാഹുതന്നെ മതി അവന്‍റെ അടിമകളുടെ പാപങ്ങള്‍ നോക്കിക്കാണുവാന്‍, ഒരിക്കലും മരിക്കാത്ത-എന്നെന്നും ജീവിച്ചിരിക്കുന്ന അവന്‍റെ മേല്‍ നീ എല്ലാ കാര്യവും ഭരമേല്‍പിക്കുകയും അവനെ സ്തുതിക്കുന്ന തോടൊപ്പം വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുക എന്നും, അപ്പോള്‍ നിഷ്പക്ഷവാനാ യ അവനെക്കുറിച്ച് നീ ത്രികാലജ്ഞാനിയോട് ചോദിക്കുക എന്നും പറഞ്ഞിട്ടുണ്ട്. 22: 77-78 സൂക്തങ്ങളിലൂടെ വിശ്വാസികളോട് നാഥനെ മുറുകെപ്പിടിച്ച് നിലകൊള്ളാന്‍ കല്‍പിച്ച ശേഷം അവനാണ് നിങ്ങളുടെ യജമാനന്‍, എത്ര നല്ല യജമാനന്‍! എത്ര നല്ല സഹായി! എന്ന് പറഞ്ഞിട്ടുണ്ട്. 3: 101; 5: 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മുറുകെ പ്പിടിക്കുകവഴി ഏതൊരാള്‍ക്കും നാഥനെ മുറുകെപ്പിടിക്കാന്‍ സാധിക്കുന്നതാണ്. 10: 100 ല്‍ വിവരിച്ച വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമാണ് അദ്ദിക്ര്‍. അതുകൊണ്ട് ഒരാള്‍ക്കും 2: 255 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ടല്ലാതെ മറ്റൊരാള്‍ക്കുവേണ്ടി ശു പാര്‍ശ ചെയ്യാന്‍ സാധ്യമല്ല. 2: 29; 9: 116; 39: 6 വിശദീകരണം നോക്കുക.