( യൂനുസ് ) 10 : 69
قُلْ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ
നീ പറയുക: നിശ്ചയം അല്ലാഹുവിന്‍റെമേല്‍ കള്ളം കെട്ടിച്ചമച്ചു പറയുന്ന വര്‍ ആരോ, അവര്‍വിജയം വരിക്കുന്നവരാവുകയില്ല.
സത്യമായ അദ്ദിക്റിനെ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന കപടവിശ്വാസികളും അതിനെ തള്ളിപ്പറയുന്ന ഫുജ്ജാറുകളുമാണ് അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവരും ഇഹത്തിലും പരത്തിലും വിജയം വരിക്കാത്തവരും. 8: 22; 25: 33-34 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികള്‍ ബധിരരും അന്ധരും മൂകരുമായി തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണ്. 1: 7; 6: 21; 7: 21; 10: 17-18 വിശദീകരണം നോക്കുക.