(യൂനുസ്) 10 : 74
ثُمَّ بَعَثْنَا مِنْ بَعْدِهِ رُسُلًا إِلَىٰ قَوْمِهِمْ فَجَاءُوهُمْ بِالْبَيِّنَاتِ فَمَا كَانُوا لِيُؤْمِنُوا بِمَا كَذَّبُوا بِهِ مِنْ قَبْلُ ۚ كَذَٰلِكَ نَطْبَعُ عَلَىٰ قُلُوبِ الْمُعْتَدِينَ

അവനുശേഷം നാം പ്രവാചകന്‍മാരെ അവരവരുടെ ജനതകളിലേക്ക് നിയോ ഗിച്ചു, അവര്‍ സുവ്യക്തമായ വിശദീകരണങ്ങളും കൊണ്ട് അവരില്‍ വന്നു, പക്ഷേ അവര്‍ ആദ്യമേ തള്ളിപ്പറഞ്ഞകാര്യം പിന്നെ വിശ്വസിക്കുന്നവരായില്ല, അതിര് കവിഞ്ഞവരുടെ ഹൃദയങ്ങളുടെ മേല്‍ അപ്രകാരം നാം മുദ്രവെക്കുന്നു.

 313 പ്രവാചകന്മാരെയും അയച്ചിട്ടുള്ളത് സത്യവും തെളിവുമായ അദ്ദിക്റും കൊണ്ടാണെന്നും, അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുക എന്ന് മുന്നറിയിപ്പ് നല്‍കുന്നതിനാണെന്നും 21: 24-25 സൂക്തങ്ങളില്‍ പ റഞ്ഞിട്ടുണ്ട്. ആദ്യം വിശ്വസിക്കുകയും പിന്നെ നിഷേധിക്കുകയും ചെയ്ത കപടവശ്വാസികളുടെ ഹൃദയങ്ങളുടെ മേല്‍ മുദ്രവെക്കപ്പെട്ടതിനാല്‍ ഇനി അവര്‍ ജീവിതലക്ഷ്യം എന്താണെന്ന് ഗ്രഹിക്കുകയില്ല എന്ന് 63: 3 ല്‍ പറഞ്ഞിട്ടുണ്ട്. 2: 99 ല്‍ വിവരിച്ച പ്രകാരം ലക്ഷ്യബോധം നഷ്ടപ്പെട്ട തെമ്മാടികളായ കപടവിശ്വാസികള്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മനുഷ്യരില്‍ നിന്ന് മൂടിവെക്കുന്നതിനാല്‍ 7: 179 ല്‍ വിവരിച്ച പ്രകാരം അവരെക്കൊണ്ടും അവരുടെ പ്രജ്ഞയറ്റ അനുയായികളെക്കൊണ്ടും നരകക്കുണ്ഠം കുത്തിനിറക്കുന്നതാണ്. 6: 25-26 വിശദീകരണം നോക്കുക. 

ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് അവയുടെ ആത്മാവുകൊണ്ട് പ്രപഞ്ചനാഥനെ കീര്‍ത്തനം ചെയ്യാനും പരിശുദ്ധപ്പെടുത്താനും അവസരം നല്‍കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ഒറ്റപ്പെട്ട വിശ്വാസി ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകരില്‍ പ്രപചരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ബധിരരും ഊമരും ദുഷ്ടജീവികളുമായ ഫുജ്ജാറുകള്‍ പ്രകാശമായ അദ്ദിക്റിനെ അവരുടെ വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരാണെങ്കിലും നാഥന്‍ അവന്‍റെ പ്രകാശത്തെ പൂര്‍ത്തീകരിക്കുകതന്നെ ചെയ്യും, അത് കാഫിറുകള്‍ക്ക് എത്ര ഇഷ്ടമല്ലെങ്കിലും ശരി എന്ന് 9: 32 ല്‍ പറഞ്ഞിട്ടുണ്ട്.

ആയത്തിന്റെ വരികൾ പകർത്തി!