( ആദിയാത്ത് ) 100 : 6
إِنَّ الْإِنْسَانَ لِرَبِّهِ لَكَنُودٌ
നിശ്ചയം, മനുഷ്യന് അവന്റെ നാഥനോട് നന്ദികെട്ടവന് തന്നെയാണ്.
കുതിര അതിന് പുല്ലും വെള്ളവും നല്കുന്ന യജമാനനുവേണ്ടി ജീവന് ബലി കൊടുത്തും സേവനം ചെയ്യാന് തയ്യാറാണെങ്കില് ബുദ്ധിശക്തി നല്കപ്പെട്ട മനുഷ്യന് അവന് എല്ലാമെല്ലാം നല്കി അനുഗ്രഹിച്ച അവന്റെ നാഥനോട് നന്ദികെട്ടവന് തന്നെയാ ണ് എന്നാണ് പറയുന്നത്. എന്നാല് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിര ത്തില് ഒന്നായ വിശ്വാസി അതില് നിന്ന് ഒഴിവാണ്. അവന് പൊട്ടിപ്പോകാത്ത പാശമാ യ അദ്ദിക്റിനെ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാ തയിലായവനാണെന്ന് 2: 256; 3: 101; 4: 174-175; 5: 48 സൂക്തങ്ങളില് പറഞ്ഞിട്ടുണ്ട്. 8: 22, 55; 9: 67-68; 10: 17-18 വിശദീകരണം നോക്കുക.