وَمَا نُؤَخِّرُهُ إِلَّا لِأَجَلٍ مَعْدُودٍ
നാം അതിനെ എണ്ണപ്പെട്ട ക്ലിപ്തമായ ഒരു അവധിവരെയല്ലാതെ പിന്തിപ്പിക്കുന്നുമില്ല.
2: 255; 10: 61 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ നാഥന് പ്ര പഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ആദ്യമേ അവന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇത് ആദ്യമേയുള്ള മുന്നറിയിപ്പുകളില്‍ നിന്നുള്ള ഒരു മുന്നറിയിപ്പ് തന്നെയാ ണെന്നും അത് മുന്നറിയിപ്പ് നല്കുന്ന ദിനം അടുത്തടുത്ത് വരികയാണെന്നും അല്ലാഹുവല്ലാതെ അതിനെ ദൂരീകരിക്കുകയുമില്ല എന്നും 53: 56-58 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇ ന്ന് ത്രാസും അമാനത്തുമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ നാഥന് നിഷ്പക്ഷവാനായിരിക്കുന്നു. 2: 62; 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന സാബിഖിന് അദ്ദിക്ര്‍ ലോകര്‍ക്ക് പ്രചരിപ്പിക്കുകവഴി ആ എണ്ണപ്പെട്ട ക്ലിപ്തമായ അവധി പിന്തിപ്പിക്കാന്‍ കഴിയുന്നതാണ്. അവസാനത്തെ സാബിഖും ഇഹലോകത്തുനിന്ന് വേര്പിരിഞ്ഞാല് മാത്രമേ 6: 158 ല്‍ വിവരിച്ച പ്രകാരമുള്ള അന്ത്യദിനത്തിന്റെ പ്രധാനപ്പെട്ട 10 അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുകയുള്ളൂ. 6: 2; 8: 59; 10: 11, 54 വിശദീകരണം നോക്കുക.