(ഹൂദ്) 11 : 22
لَا جَرَمَ أَنَّهُمْ فِي الْآخِرَةِ هُمُ الْأَخْسَرُونَ

സംശയമില്ല, നിശ്ചയം അവര്‍ പരലോകത്തില്‍ ഏറ്റവും നഷ്ടപ്പെട്ടവര്‍ തന്നെയാണ്.

കപടവിശ്വാസികളും അവരുടെ അനുയായികളും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെത്തൊട്ട് ബധിരരും അന്ധരും ഊമരും ആണെന്നിരിക്കെ വിശ്വാസിക്ക് അവരെ ഉണര്‍ത്താന്‍ സാധിക്കുകയില്ല എന്ന് 16: 107-109 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികള്‍ അറിഞ്ഞുകൊണ്ട് അദ്ദിക്റിനെ മൂടിവെക്കുന്നവരായതിനാല്‍ 4: 145 ല്‍ പറഞ്ഞ പ്രകാരം അവര്‍ വിചാരണകൂടാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്നവരാണെങ്കില്‍ അവരുടെ അനുയായികള്‍ 39: 71 പ്രകാരം വിചാരണക്ക് ശേഷം നരകത്തില്‍ പോകുന്നവരാണ്. അവര്‍ എല്ലാവരും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം ശപിക്കുകയും കുറ്റപ്പെടുത്തുകയും പഴിക്കുകയും ചെയ്യുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 2: 6-7; 7: 179; 9: 80-82 വിശദീകരണം നോക്കുക. 

ആയത്തിന്റെ വരികൾ പകർത്തി!