( ഹൂദ് ) 11 : 28

قَالَ يَا قَوْمِ أَرَأَيْتُمْ إِنْ كُنْتُ عَلَىٰ بَيِّنَةٍ مِنْ رَبِّي وَآتَانِي رَحْمَةً مِنْ عِنْدِهِ فَعُمِّيَتْ عَلَيْكُمْ أَنُلْزِمُكُمُوهَا وَأَنْتُمْ لَهَا كَارِهُونَ

അവന്‍ പറഞ്ഞു: ഓ എന്‍റെ ജനമേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്‍റെ നാഥനില്‍ നിന്നുള്ള ഒരു തെളിവിന്മേലാണ് നിലകൊള്ളുന്നത്, എനിക്ക് അവ നില്‍ നിന്നുള്ള കാരുണ്യം നല്‍കുന്നുമുണ്ട്, അപ്പോള്‍ നിങ്ങളുടെ മേല്‍ അ ത് അന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ അത് അംഗീകരിക്കാന്‍ വെറുപ്പുള്ളവ രായിരിക്കെ നാം നിര്‍ബന്ധപൂര്‍വ്വം നിങ്ങളെക്കൊണ്ട് അത് അംഗീകരിപ്പിക്കു കയോ? 

അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന ഫുജ്ജാറുകളായ ഭ്രാന്തന്‍മാര്‍ നരകത്തി ന്‍റെ പാറാവുകാരുടെ നേതാവായ 'മാലിക്കിനെ' വിളിച്ച് നിന്‍റെ റബ്ബ് ഞങ്ങളുടെ കഥയങ്ങ് കഴിച്ചുകൊള്ളട്ടെ-എന്തിനാണ് തൊലി ഉരുകുമ്പോള്‍ പുതിയത് വെച്ചുതന്ന് ഞങ്ങളെ ഇങ്ങനെ കഠിനമായി ശിക്ഷിക്കുന്നത്-എന്ന് പറയുമ്പോള്‍, നിശ്ചയം സത്യവും കൊണ്ട് ഞങ്ങള്‍ നിങ്ങളില്‍ വന്നിട്ടുണ്ടായിരുന്നു, എന്നാല്‍ നിങ്ങളില്‍ അധികപേരും സത്യത്തെ-അദ്ദിക്റിനെ-വെറുക്കുന്നവരായിരുന്നു, അപ്പോള്‍ നിങ്ങള്‍ കാലാകാലം അവിടെത്തന്നെ കഴിഞ്ഞുകൂടേണ്ടവരാണ് എന്നാണ് മറുപടി പറയുക എന്ന് 43: 74-78 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ഒരാള്‍ക്കും വി ശ്വാസിയാകാന്‍ സാധിക്കുകയില്ല എന്ന് 10: 99-100 ല്‍ പറഞ്ഞിട്ടുണ്ട്. 'ഞാന്‍ എന്‍റെ നാ ഥനില്‍ നിന്നുള്ള ഒരു തെളിവിന്‍ മേലാണ്' എന്ന് നൂഹ് പറഞ്ഞതുകൊണ്ടുദ്ദേശിക്കുന്നത്' സ്വര്‍ഗ്ഗത്തില്‍ നിന്ന് പഠിപ്പിക്കപ്പെട്ട അദ്ദിക്റിലാണ് ഞാന്‍ നിലകൊള്ളുന്നത്' എന്നും, 'അവനില്‍ നിന്നുള്ള കാരുണ്യം എനിക്ക് നല്‍കുന്നുമുണ്ട്' എന്ന് പറഞ്ഞത് കൊണ്ടു ദ്ദേശിക്കുന്നത് 11: 17 ല്‍ പറഞ്ഞ 'സാക്ഷിയായ അദ്ദിക്ര്‍ എനിക്ക് ദിവ്യസന്ദേശമായി ന ല്‍കപ്പെടുന്നുണ്ട്' എന്നുമാണ്. എന്നാല്‍ അത് നിങ്ങളുടെമേല്‍ അന്ധമാക്കപ്പെട്ടിരിക്കു ന്നു എന്ന് പറഞ്ഞത് കാഫിറുകളായ ജനതയുടെ കണ്ണുകള്‍ അദ്ദിക്ര്‍ കാണുന്നതിനെ ത്തൊട്ട് മൂടിയിടപ്പെട്ടിരിക്കുന്നു എന്നാണ്. 2: 256 ല്‍ ദീനില്‍ നിര്‍ബന്ധമില്ല എന്ന് പറ ഞ്ഞിരിക്കെ പ്രവാചകനോ വിശ്വാസിയോ ഒരാളുടെമേലും അദ്ദിക്ര്‍ അടിച്ചേല്‍പ്പിക്കുകയില്ല. അതാണ് പ്രവാചകന്‍ നൂഹ് 'നിങ്ങള്‍ വെറുക്കുന്നവരായിരിക്കെ നാം നിര്‍ബന്ധപൂര്‍വ്വം നിങ്ങളെക്കൊണ്ട് ഇത് അംഗീകരിപ്പിക്കുകയോ' എന്ന് ചോദിച്ചതിന്‍റെ വിവക്ഷ. 4: 56; 20: 124-127 വിശദീകരണം നോക്കുക.