( അത്തൗബ ) 9 : 19

أَجَعَلْتُمْ سِقَايَةَ الْحَاجِّ وَعِمَارَةَ الْمَسْجِدِ الْحَرَامِ كَمَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَجَاهَدَ فِي سَبِيلِ اللَّهِ ۚ لَا يَسْتَوُونَ عِنْدَ اللَّهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ

ഹാജിമാര്‍ക്ക് വെള്ളംകൊടുക്കുന്നതും മസ്ജിദുല്‍ ഹറമിന്‍റെ പരിപാലകരാകു ന്നതും അല്ലാഹുവിനെക്കൊണ്ടും അന്ത്യനാളിനെക്കൊണ്ടും വിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ത്യാഗപരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നവരുടെ കര്‍മ്മങ്ങള്‍ക്ക് തുല്യമാക്കുകയാണോ നിങ്ങള്‍? അല്ലാഹുവിന്‍റെ അടുക്കല്‍ ഇവര്‍ രണ്ടുകൂട്ടരും സമമാവുകയില്ല, അക്രമികളായ ഒരു ജനതയെ അല്ലാഹു സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയുമില്ല.

ഗ്രന്ഥത്തില്‍ ഭിന്നിച്ച് വിവിധ സംഘടനകളായിപ്പിരിഞ്ഞ് ഓരോ സംഘടനയുടെ യും കീഴില്‍ പള്ളികള്‍ പണിയുകയും അതിന്‍റെ പരിപാലനം നടത്തുകയും ചെയ്താല്‍ എല്ലാമായി എന്ന ഭാവത്തില്‍ അല്ലാഹുവിനെക്കൊണ്ടും പരലോകത്തെക്കൊണ്ടുമുള്ള വിശ്വാസമില്ലാതെ ജീവിക്കുന്ന ഫുജ്ജാറുകള്‍ ആശയമില്ലാതെ ഇന്ന് ഇത്തരം സൂക്തങ്ങ ളെല്ലാം വായിക്കുന്നുണ്ടെങ്കിലും അവരുടെ വിശ്വാസവും കര്‍മ്മങ്ങളുമെല്ലാം പ്രവാചകന്‍റെ കാലത്തുള്ള മുശ്രിക്കുകളുടേതിനേക്കാള്‍ അധാര്‍മികമാണെന്ന് കാണാം. അദ്ദിക്റിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാ തിരിക്കുകയും ചെയ്യുന്ന ഫുജ്ജാറുകളും കപടവിശ്വാസികളുമായ ഇവരോട് പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്താനാണ് ഒറ്റപ്പെട്ട വിശ്വാ സികള്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. പള്ളി ഭാരവാഹികളായി ഊറ്റം നടിക്കുന്നവരോട്: നിങ്ങള്‍ അദ്ദിക്ര്‍ മനസ്സിലാക്കുന്നതിനും ലോകരില്‍ പ്രചരിപ്പിക്കുന്നതിനും അതുവഴി അല്ലാഹുവി നെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടുമുള്ള വിശ്വാസം രൂപപ്പെടുത്തി സ്വര്‍ഗ്ഗം പണിയു ന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താതെ പള്ളിപരിപാലനത്തില്‍ സായൂജ്യമടയുകയാണോ എന്നാണ് ഇന്ന് ഈ സൂക്തത്തിലൂടെ ചോദിക്കുന്നത്.

അതല്ല, തിന്മകളില്‍ വിഹരിക്കുന്നവര്‍ കണക്കുകൂട്ടുന്നുവോ, നിശ്ചയം നാം അവ രുടെയും വിശ്വാസികളാവുകയും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്നവ രുടെയും ജീവിതവും മരണവും ഒരുപോലെയാക്കുമെന്ന്? എത്ര മോശപ്പെട്ട തീരുമാനമാണ് അവര്‍ കൈക്കൊള്ളുന്നത് എന്ന് 45: 21 ലും; അപ്പോള്‍ വിശ്വാസിയായ ഒരാള്‍ കപടവിശ്വാസിയെപ്പോലെ ആകുമോ? അവര്‍ ഒരിക്കലും സമമാവുകയില്ല എന്ന് 32: 18 ലും പ റഞ്ഞിട്ടുണ്ട്. വേദഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ മനസ്സിലാക്കാ ന്‍ ശ്രമിക്കാതെ അറബിയിലുള്ള ഖുര്‍ആന്‍ വായിച്ച് അതില്‍ സായൂജ്യമടയുന്നവരും ഗ്ര ന്ഥത്തിന്‍റെ ജീവനായ അര്‍ത്ഥം പഠിച്ച് ഗ്രന്ഥം പഠിച്ചവരാണെന്ന് അഹങ്കരിക്കുന്നവരുമായ അക്രമികളെ 62: 5 ല്‍ വഹിക്കുന്നതെന്താണെന്ന് മനസ്സിലാക്കാതെ ഭാരം വഹിക്കുന്ന ക ഴുതയോടാണ് ഉപമിച്ചിട്ടുള്ളത്. പ്രസ്തുത സൂക്തം അവസാനിക്കുന്നത്, ഇത്തരം അക്രമികളായ ജനതയെ അല്ലാഹു സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയില്ല എന്ന് പറഞ്ഞുകൊ ണ്ടാണ്. അദ്ദിക്റിന്‍റെ 40 പേരുകളും മൂടിവെക്കുന്ന കപടവിശ്വാസികളെയും അതിനെ ത ള്ളിപ്പറയുന്ന ജനതയെയും ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാണ് 7: 175-176 ല്‍ ഉപമിച്ചിട്ടുള്ളത്. 3: 10; 8: 22 വിശദീകരണം നോക്കുക.