وَيَا قَوْمِ اعْمَلُوا عَلَىٰ مَكَانَتِكُمْ إِنِّي عَامِلٌ ۖ سَوْفَ تَعْلَمُونَ مَنْ يَأْتِيهِ عَذَابٌ يُخْزِيهِ وَمَنْ هُوَ كَاذِبٌ ۖ وَارْتَقِبُوا إِنِّي مَعَكُمْ رَقِيبٌ
ഓ എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ സ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊള്ളുക, നിശ്ചയം ഞാനും പ്രവര്‍ത്തിക്കുന്നവനാണ്, ആര്‍ക്കാണ് നിന്ദ്യമായ ശിക്ഷ വന്നുപെടുക എന്നും ആരാണ് കളവ് പറയുന്നത് എന്നും അടുത്തുതന്നെ നിങ്ങള്‍ അറിയും, നിങ്ങള്‍ വീക്ഷിച്ചിരിക്കുക, നിശ്ചയം ഞാനും നിങ്ങളോ ടൊപ്പം വീക്ഷിച്ചിരിക്കുന്നവനാണ്.
ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ഓരോരുത്തര്‍ക്കും അവരവര്‍ നാലാംഘട്ടമായ ഐഹിക ലോകത്തുവെച്ച് സമ്പാദിച്ചതാണ് ഏഴാം ഘട്ടമായ പരലോകത്ത് ലഭിക്കുക. അപ്പോള്‍ പ്രവാചകനും വിശ്വാസികളും സത്യമായ അദ്ദിക്റിന്റെ വെളിച്ചത്തി ല്‍ പ്രസ്തുത ലക്ഷ്യബോധത്തോടെയുള്ള ജീവിതമാണ് ഇവിടെ നയിക്കുക. സര്‍വ്വ സ്വം അല്ലാഹുവിന് സമര്‍പ്പിച്ച് ജീവിക്കുന്ന അവര്‍ 3: 137 ല്‍ വിവരിച്ച പ്രകാരം അല്ലാ ഹുവിനെ സന്തോഷത്തോടുകൂടി ആത്മാവുകൊണ്ട് കണ്ട് അവന്റെ വീടായ സ്വര്‍ഗത്തി ലേക്ക് തിരിച്ചുപോകുന്നതാണ്. ലക്ഷ്യബോധമില്ലാത്ത കാഫിറുകള്‍ തിന്നുകുടിച്ച് മ ദിച്ച് ജീവിതത്തെ കളിയും തമാശയുമാക്കിക്കൊണ്ട് നടക്കുന്നവരും ഐഹികലോ കം കൊണ്ട് തൃപ്തിപ്പെടുന്നവരുമാണ്. 2: 13; 7: 50-51 സൂക്തങ്ങളില്‍ വിവരിച്ച പ്രകാ രം അവര്‍ മരണസമയത്ത് ദുഖത്തോടുകൂടി പിശാചിനെ കാണുകയും അവന്റെ വീ ടായ നരകക്കുണ്ഠത്തില്‍ പ്രവേശിക്കുന്നതുമാണ്. 2: 38-39; 28: 55-56; 109: 6 വിശദീക രണം നോക്കുക.