يَا صَاحِبَيِ السِّجْنِ أَأَرْبَابٌ مُتَفَرِّقُونَ خَيْرٌ أَمِ اللَّهُ الْوَاحِدُ الْقَهَّارُ
ഓ, ജയിലില്‍ എന്‍റെ കൂട്ടുകാരായിട്ടുള്ളവരേ, വിവിധങ്ങളായ പല ഉടമകളാണോ അതല്ല എല്ലാം അടക്കിഭരിക്കുന്ന ഏക ഉടമയായ അല്ലാഹുവാണോ ഉത്തമം?
13: 16; 38: 65; 39: 4 തുടങ്ങിയ സൂക്തങ്ങളെല്ലാം അവസാനിക്കുന്നതും 'അല്ലാഹു എ ല്ലാം അടക്കിഭരിക്കുന്ന ഏകാധിപനാണ്' എന്ന ആശയത്തോടുകൂടിയാണ്. 40: 16 ല്‍, വി ധിദിവസം അവരെല്ലാവരെയും മറനീക്കി ഒറ്റക്കൊറ്റക്കായി നിര്‍ത്തപ്പെടും. അല്ലാഹുവില്‍ നിന്ന് അവരാരും തന്നെ മറഞ്ഞുനില്‍ക്കുകയില്ല, ചോദിക്കപ്പെടും: ആര്‍ക്കാണ് ഇന്നേ ദി നത്തെ ആധിപത്യം? മറുപടി പറയപ്പെടും: എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനായ അ ല്ലാഹുവിന് എന്ന് പറഞ്ഞിട്ടുണ്ട്. ഓ അത്യുന്നതനായിട്ടുള്ളവനേ, സര്‍വ്വജ്ഞനായിട്ടുള്ളവനേ, സര്‍വ്വവും കേള്‍ക്കുന്നവനേ, സദാ വീക്ഷിക്കുന്നവനേ, ഉള്ളിന്‍റെ ഉള്ളറിയുന്ന സൂക്ഷ്മജ്ഞാനിയായിട്ടുള്ളവനേ, എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയായിട്ടുള്ളവനേ, നീ പരിശുദ്ധനാകുന്നു. ഓ എല്ലാം അടക്കിഭരിക്കുന്ന ഏകനേ, അഹങ്കരിക്കാന്‍ അര്‍ഹതയു ള്ള ഏകനേ, സ്വേഛാധിപനായ ഏകനേ, സര്‍വ്വാധിപനായ ഏകനേ, എല്ലാതരം സൃഷ്ടി പ്പും അറിയുന്നവനേ, നീ പരിശുദ്ധനാകുന്നു എന്ന് വിശ്വാസികള്‍ നാഥനെ മഹത്വപ്പെടു ത്തുന്നതാണ്. 7: 205-206; 9: 31; 16: 75-76 വിശദീകരണം നോക്കുക.