( അർറഅദ് ) 13 : 16

قُلْ مَنْ رَبُّ السَّمَاوَاتِ وَالْأَرْضِ قُلِ اللَّهُ ۚ قُلْ أَفَاتَّخَذْتُمْ مِنْ دُونِهِ أَوْلِيَاءَ لَا يَمْلِكُونَ لِأَنْفُسِهِمْ نَفْعًا وَلَا ضَرًّا ۚ قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ أَمْ هَلْ تَسْتَوِي الظُّلُمَاتُ وَالنُّورُ ۗ أَمْ جَعَلُوا لِلَّهِ شُرَكَاءَ خَلَقُوا كَخَلْقِهِ فَتَشَابَهَ الْخَلْقُ عَلَيْهِمْ ۚ قُلِ اللَّهُ خَالِقُ كُلِّ شَيْءٍ وَهُوَ الْوَاحِدُ الْقَهَّارُ

നീ ചോദിക്കുക: ആകാശഭൂമികളുടെ ഉടമ ആരാകുന്നു? നീ പറയുക: അല്ലാ ഹുവാണെന്ന്; നീ ചോദിക്കുക: അപ്പോള്‍ നിങ്ങള്‍ അവനെക്കൂടാതെ അവര്‍ക്കു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്താന്‍ അധികാരമില്ലാത്തവരെയാണോ രക്ഷാധികാരികളും മിത്രങ്ങളുമായി സ്വീകരിച്ചിരിക്കുന്നത് ? നീ ചോദിക്കുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ? അതല്ല, അന്ധകാരങ്ങളും പ്രകാശവും സമമാകുമോ? അതല്ല, അവര്‍ അല്ലാഹുവിന് കല്‍പിച്ചിട്ടുള്ള പങ്കാളിക ള്‍ അവന്‍റെ സൃഷ്ടിപ്പുപോലെ സൃഷ്ടിക്കുകയും അങ്ങനെ ആ സൃഷ്ടിപ്പ് അ വരുടെമേല്‍ സാമ്യപ്പെടുകയും ചെയ്തതാണോ? നീ പറയുക: എല്ലാ ഓരോ വസ്തുവിന്‍റെയും സ്രഷ്ടാവ് അല്ലാഹു മാത്രമാണ്, അവന്‍ എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനുമാണ്.

'അല്ലാഹു എന്ന് പറയുന്നവന്‍ ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളവയെയും ആറ് നാളുകളിലായി സൃഷ്ടിച്ചവനാണ്, പിന്നെ അവന്‍ സിംഹാസനസ്ഥനാ യി, നിങ്ങള്‍ക്ക് അവനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും ഇല്ലതന്നെ, അപ്പോള്‍ നിങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ മറ്റുള്ളവരെ ഉണര്‍ത്തുന്നില്ലെയോ' എന്ന് ചോദിക്കുന്ന സൂക്തം 32: 4 വായിക്കുന്ന 9: 67-68 ല്‍ പറഞ്ഞ കപടവി ശ്വാസികളും കുഫ്ഫാറുകളുമടങ്ങിയ ഫുജ്ജാറുകള്‍ നാഥനെ വിസ്മരിച്ചവരും തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും നരകക്കുണ്ഠാഗ്നി വാഗ്ദത്തം ചെയ്യപ്പെട്ട വരുമാണ്. അവരെക്കുറിച്ച് ആത്മാവിനോട് അക്രമം കാണിച്ചവര്‍ എന്നാണ് 35: 32 ല്‍ പ റഞ്ഞിട്ടുള്ളത്. 10: 15-16 ല്‍ വിവരിച്ച പ്രകാരം അവര്‍ 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടി രിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കു ന്നവരുമാണ്. 13: 2 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാ സി കപടവിശ്വാസികളോടും അവരുടെ അനുയായികളായ മുശ്രിക്കുകളോടും പ്രപഞ്ച നാഥനെക്കൂടാതെയുള്ളവര്‍ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങള്‍ കാണിച്ചുതരിക എന്ന് പറയാനാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. 8: 22 ല്‍ പറഞ്ഞ ചിന്താശക്തി ഉപയോഗപ്പെ ടുത്താത്ത ബധിരരും ഊമരും ചിന്താശക്തി ഉപയോഗപ്പെടുത്തുന്ന വിശ്വാസിയെപ്പോ ലെ ആവുകയില്ല. 12: 39 അവസാനിക്കുന്നത് വ്യത്യസ്തങ്ങളായ റബ്ബുകളാണോ അതോ എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനായ നാഥനാണോ ഉത്തമം എന്ന് ചോദിച്ചുകൊ ണ്ടാണ്. 6: 71; 7: 188, 197; 10: 17-18 വിശദീകരണം നോക്കുക.