( അല്‍ ഹിജ്ര്‍ ) 15 : 41

قَالَ هَٰذَا صِرَاطٌ عَلَيَّ مُسْتَقِيمٌ

അവന്‍ പറഞ്ഞു: ഇതാണ് എന്‍റെ അടുത്തുള്ള നേരെച്ചൊവ്വെയുള്ള പാത.

7: 172-173 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗ്ഗത്തിലേക്കുള്ള ഏക വഴിയും നരകത്തി ലേക്കുള്ള പിശാചിന്‍റെ വിവിധ വഴികളും വിവരിക്കുന്ന അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ മനുഷ്യനെ പഠിപ്പിക്കുകയുണ്ടായി. പിശാച് ആരാണ്, അവന്‍റെ മടക്കം എവിടേ ക്കാണ്, മനുഷ്യന്‍റെ മേല്‍ അവനുള്ള സ്വാധീനം എന്താണ് എന്നെല്ലാം ഗ്രന്ഥത്തില്‍ വിശദീകരിച്ച് കൊടുത്ത നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സന്മാര്‍ഗ്ഗത്തിലേക്കോ ദുര്‍മാര്‍ഗ്ഗത്തിലേക്കോ ആക്കുകയില്ല. 6: 126, 153 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക് റാണ് അല്ലാഹുവിന്‍റെ നേരെച്ചൊവ്വെയുള്ള പാത. അതുകൊണ്ട് ആരാണോ അദ്ദിക് റിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായും പിശാചില്‍ നിന്നുള്ള തിന്മകളായ ആപത്ത്- വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായും ഉപയോഗപ്പെടുത്തുന്നത,് അവര്‍ മാത്രമാ ണ് വിജയം വരിക്കുക. ഗ്രന്ഥം കിട്ടിയിട്ട് അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുടെ മടക്കം പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കാണ്. അതായത് സ്വര്‍ഗം അല്ലെങ്കില്‍ നരകം ഓരോരുത്തരും ഇവിടെ സമ്പാദിക്കുന്നതാണ്. 2: 62 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ ലഭിക്കാത്തവരെ ഈ രണ്ട് ലോകങ്ങളുമല്ലാത്ത മറ്റേതെങ്കിലും ലോകങ്ങളിലേക്കാണ് സര്‍വ്വലോകങ്ങ ളുടെയും ഉടമ അയക്കുക. 6: 115-116; 7: 18, 40, 150; 14: 1 വിശദീകരണം നോക്കുക.