( അല്‍ ഹിജ്ര്‍ ) 15 : 48

لَا يَمَسُّهُمْ فِيهَا نَصَبٌ وَمَا هُمْ مِنْهَا بِمُخْرَجِينَ

അതില്‍ അവരെ ഒരു ക്ഷീണവും ബാധിക്കുകയില്ല, അവര്‍ അവിടെനിന്ന് പുറത്താക്കപ്പെടുന്നവരാവുകയുമില്ല.

അല്ലാഹു അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിക്കുകയുണ്ടായി; സ്വര്‍ഗ്ഗവാസികളോട് പറയപ്പെടും: നിങ്ങള്‍ ഇവിടെ എന്നും ആരോഗ്യവാന്‍മാരായിരിക്കും, ഒരിക്കലും രോഗം ബാധിക്കുകയില്ല, എന്നെന്നും നിങ്ങള്‍ ഇവിടെ ജീവിക്കും, ഒരിക്കലും മരിക്കുകയില്ല, എക്കാലത്തും നിങ്ങള്‍ യുവാക്കളായിരിക്കും, ഒരിക്കലും വാര്‍ദ്ധക്യം ബാധിക്കുകയില്ല. എന്നെന്നും നിങ്ങള്‍ ഇവിടെ സ്ഥിര താമസക്കാരായിരിക്കും, ഒരിക്കലും പുറത്തുപോ കേണ്ടി വരികയില്ല. 18: 108 ല്‍, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക യും ചെയ്യുന്ന സൂക്ഷ്മാലുക്കള്‍ക്ക് സ്വര്‍ഗ്ഗപ്പൂന്തോപ്പുകളാണ് വിരുന്നായി ലഭിക്കുക, അവര്‍ അതില്‍ എന്നെന്നും താമസിക്കുന്നതാണ്, അവിടെനിന്ന് വിട്ടുപോകാന്‍ അവ ര്‍ കൊതിക്കുകയുമില്ല എന്നും; 78: 31-36 ല്‍, സൂക്ഷ്മാലുക്കള്‍ക്ക് തീര്‍ച്ചയായും വിജ യസ്ഥാനമുണ്ട്, ഉദ്യാനങ്ങളും മുന്തിരിത്തോപ്പുകളും സമപ്രായക്കാരായ ഇണകളും പ തയുന്ന ചഷകങ്ങളുമുണ്ട്, അതില്‍ അവര്‍ പൊളിവചനങ്ങളോ അനാവശ്യ വര്‍ത്തമാന ങ്ങളോ കേള്‍ക്കുകയില്ല, ഇതെല്ലാം നിന്‍റെ നാഥനില്‍ നിന്നുള്ള കണക്കില്ലാത്ത വരദാ നങ്ങളാണ് എന്നും പറഞ്ഞിട്ടുണ്ട്. 56: 10-26 ല്‍, വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് പോകുന്നവര്‍ നിത്യാനന്ദ സ്വര്‍ഗ്ഗപ്പൂന്തോപ്പുകളില്‍ അല്ലാഹുവിന്‍റെ സമീപസ്ഥരായി കഴിഞ്ഞുകൂടുന്നതാണ്, അവര്‍ ആദ്യകാലത്തുള്ളവരില്‍ നിന്ന് ഒരു വിഭാഗവും അവ സാനകാലക്കാരില്‍ നിന്ന് വളരെകുറച്ചും മാത്രമാണ്. അവര്‍ നവരത്നങ്ങള്‍ പതിച്ച ആട്ടുകട്ടിലുകളില്‍ മുഖാമുഖം ചാരിയിരിക്കും, സ്ഥിരപ്രായക്കാരും സ്ഥിരോത്സാഹിക ളുമായ ബാലന്മാര്‍ അവര്‍ക്കുചുറ്റും പാനപാത്രങ്ങളും കൂജകളുമായി ഓടിനടക്കും. അ തില്‍ നിന്ന് കുടിച്ചാല്‍ തലവേദനയോ ലഹരിയോ അവരെ ബാധിക്കുകയില്ല. മേത്തരം പഴങ്ങളും മോഹിക്കുന്ന പക്ഷിമാംസവും അവര്‍ക്ക് ലഭിക്കും. അവര്‍ക്ക് മൂടിവെച്ച് കാ ത്തുസൂക്ഷിച്ച പവിഴമുത്തുപോലെയുള്ള മനോഹരികളായ വിശാലാക്ഷികള്‍ അവിടെ യുണ്ട്. ഇതെല്ലാം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലമായിട്ടാണ് ലഭിക്കുന്ന ത്. അവര്‍ അവിടെ 'സമാധാനം', 'സമാധാനം' എന്ന വാക്കുകളല്ലാതെ പൊളിവചനമോ അസഭ്യമോ അനാവശ്യ സംസാരമോ ഒന്നും കേള്‍ക്കുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്.

 56: 27-40 ല്‍, വലതുപക്ഷക്കാരെക്കുറിച്ച് പറയുന്നു: ഏതാണ് വലതുപക്ഷം? ആരാണ് വലതുപക്ഷക്കാര്‍? അവര്‍ മുള്ളില്ലാത്ത ഇലന്തവൃക്ഷങ്ങള്‍ക്കും ഇടതൂര്‍ന്ന വാഴകള്‍ക്കും വിശാലമായ തണലുകള്‍ക്കും ഒഴുകുന്ന അരുവികള്‍ക്കും തീര്‍ന്നുപോ വുകയോ തടയപ്പെടുകയോ ചെയ്യാത്ത പഴങ്ങള്‍ക്കുമിടയില്‍ കഴിഞ്ഞുകൂടുന്നതാണ്. ഉയര്‍ന്ന വിരിപ്പുകളില്‍ അവര്‍ വിശ്രമിക്കും. നിശ്ചയം വലതുപക്ഷക്കാര്‍ക്കുവേണ്ടി നാം ഉദ്ദേശിക്കും വിധം അവരുടെ ഇണകളെ സമപ്രായക്കാരും യുവത്വം തുളുമ്പുന്ന കന്യകകളുമായി ഒരു നട്ടുവളര്‍ത്തല്‍ നാം നടത്തുന്നതാണ്. ഇതെല്ലാം വലതുപക്ഷക്കാര്‍ ക്കുള്ളതാണ്, അവര്‍ ആദ്യകാലത്തുള്ളവരില്‍ നിന്ന് ഒരു വിഭാഗവും അവസാനകാല ക്കാരില്‍ നിന്ന് ഒരു വിഭാഗവുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്ക പ്പെടുന്ന പുരുഷന്‍മാരും സ്ത്രീകളും മുപ്പത്തിമൂന്ന് വയസ്സുകാരായിരിക്കും എന്ന് പ്ര പഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 3: 133-136; 13: 23-24; 14: 23-25 വിശദീകരണം നോക്കുക.