يَا أَيُّهَا الَّذِينَ أُوتُوا الْكِتَابَ آمِنُوا بِمَا نَزَّلْنَا مُصَدِّقًا لِمَا مَعَكُمْ مِنْ قَبْلِ أَنْ نَطْمِسَ وُجُوهًا فَنَرُدَّهَا عَلَىٰ أَدْبَارِهَا أَوْ نَلْعَنَهُمْ كَمَا لَعَنَّا أَصْحَابَ السَّبْتِ ۚ وَكَانَ أَمْرُ اللَّهِ مَفْعُولًا
ഓ വേദം നല്കപ്പെട്ടിട്ടുള്ളവരേ, നിങ്ങളോടൊപ്പമുള്ളതിനെ സത്യപ്പെടുത്തി ക്കൊണ്ട് നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വേദത്തില്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍-ചില മുഖങ്ങളെ നാം വികൃതമാക്കി അതിനെ പുറകോട്ട് തിരിക്കുകയോ അല്ലെങ്കില്‍ അവരെ നാം ശപിക്കുകയോ ചെയ്യുന്നതിനുമുമ്പായി, ശനിയാഴ്ച നാളുകാരെ നാം ശപിച്ചതുപോലെ; അല്ലാഹുവിന്റെ കല്പന നടപ്പി ലാക്കാനുള്ളത് തന്നെയുമായിരിക്കുന്നു.
അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിച്ചിട്ടുള്ള അദ്ദിക്ര്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളേയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ് എന്ന് 5: 48; 16: 44 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 4: 163 ല്‍ വിവരിച്ച പ്രകാരം 312 പ്രവാചകന്മാര്ക്കും സത്യവും തെളിവുമായ അദ്ദിക് ര്‍ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ എല്ലാ പ്രവാചകന്മാരുടെയും ജനതയി ല്‍ പെട്ട 1000 ത്തില്‍ 999 ഉം അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജിന്നുകൂട്ടുകാരനെ വിശ്വാസിയാ ക്കാത്തതിനാല് പിശാചിനാല്‍ പാട്ടിലാക്കപ്പെട്ടവരാണ് എന്ന് 11: 118-119 ല്‍ വിവരിച്ചിട്ടു ണ്ട്. ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ്ഠത്തിലെ 7 വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തിവെക്കപ്പെട്ടവരാണെ ന്ന് 15: 44 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന 1000 ത്തില്‍ ഒന്നായ വിശ്വാസി 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്റെ വിധി 83: 18 ല്‍ പറഞ്ഞ ഇ ല്ലിയീന് പട്ടികയിലേക്ക് മാറ്റുന്നതാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 6: 112 ല്‍ വിവരിച്ച പ്രകാരം എല്ലാ നബിമാരുടെയും ശത്രുക്കളാണ്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അവര്‍ പിശാചിന്റെ വീടായ നരകക്കുണ്ഠത്തില്‍ പട്ടി, പന്നി, പെരുച്ചാഴി, പാമ്പ്, തേള് തുടങ്ങിയ രൂപങ്ങളിലാണ് പ്രവേശിപ്പിക്കപ്പെടുക. അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായ, ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവര്‍ 8: 22 ല്‍ വിവരിച്ച പ്രകാരം 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ടരാണ്. 2: 65-66; 3: 112; 5: 60 വിശദീകരണം നോക്കുക.