وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُ بَشَرٌ ۗ لِسَانُ الَّذِي يُلْحِدُونَ إِلَيْهِ أَعْجَمِيٌّ وَهَٰذَا لِسَانٌ عَرَبِيٌّ مُبِينٌ
നിശ്ചയം അത് നിനക്ക് പഠിപ്പിച്ച് തരുന്നത് ഒരു മനുഷ്യനാണെന്ന് അവര്‍ പ റഞ്ഞുകൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്, അവര്‍ ആരോപിക്കുന്നവന്റെ ഭാഷയാകട്ടെ അനറബിയാകുന്നു, ഇതാകട്ടെ വ്യക്തമായ അറബിഭാഷയി ലുള്ളതുമാകുന്നു.
പ്രവാചകന് മുഹമ്മദിന് ഗ്രന്ഥം അവതരിപ്പിക്കുന്ന കാലത്ത് മക്കയില്‍ റോമക്കാര്‍, പേര്‍ഷ്യക്കാര്‍ തുടങ്ങിയ വിദേശികളായ കച്ചവടക്കാരുണ്ടായിരുന്നു. വേദക്കാരായ അവ രോട് പ്രവാചകന് പലപ്പോഴും സംസാരിക്കാറുമുണ്ടായിരുന്നു. നിരക്ഷരനായ മുഹമ്മദ് അവരില്‍ നിന്ന് വേദം പഠിച്ചുപറയുകയാണ് എന്നാണ് അന്നത്തെ കാഫിറുകള്‍ ആ രോപിച്ചിരുന്നത്. അവര്‍ ആരോപിക്കുന്നവന്റെ ഭാഷ അനറബിയാണ്, എന്നാല്‍ ഗ്രന്ഥ മാകട്ടെ വ്യക്തമായ അറബി ഭാഷയിലുള്ളതുമാകുന്നു എന്ന് പറഞ്ഞുകൊണ്ട് അവരുടെ ആ വാദത്തെ ഈ സൂക്തത്തിലൂടെ അല്ലാഹു ഖണ്ഡിക്കുകയാണ്. അദ്ദിക്ര്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന കാഫിറുകള്‍ക്ക് പരസ്പരവിരുദ്ധമായ ആരോപണങ്ങളും വാദങ്ങളുമാണ് എക്കാലത്തുമുണ്ടാവുക. മുഹമ്മദിനെ പഠിപ്പിക്കുന്നത് അനറബിയായ ഒരാ ളാണ് എന്നാണ് അവര്‍ ഇവിടെ ആരോപിക്കുന്നതെങ്കില്‍ 41: 44 ല്‍, ഈ വായന അല്ലാഹു വിന്റേതാണെങ്കില് എന്തുകൊണ്ട് അത് ഒരു അനറബി ഭാഷയിലായില്ല എന്നാണ് അവ ര്‍ ചോദിക്കുന്നത് എന്ന് കാണാം. ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ അജയ്യ ഗ്രന്ഥമായ അദ്ദിക്റിനെ സന്മാര്ഗ്ഗമായും സംശയങ്ങളാകുന്ന രോഗങ്ങള്‍ക്കുള്ള ശമനമായും ഉപയോഗപ്പെടുത്തുകയുള്ളൂ. കെട്ടജനതയായ ഫുജ്ജാറുകള്‍ അതിനെ മൂടിവെക്കുകയാണെങ്കില് അതിനെ മൂടിവെക്കാത്ത മറ്റേതെങ്കിലും ജനതയെ അത് ഏല് പ്പിക്കുമെന്ന് 6: 89 ല്‍ പറഞ്ഞിട്ടുണ്ട്. 41: 40 ല്‍, നിശ്ചയം നമ്മുടെ സൂക്തങ്ങളെ ലക്ഷ്യ ത്തില്‍ നിന്ന് തെറ്റിക്കുന്നവര്‍ നമ്മില്‍ നിന്ന് മറഞ്ഞ് നില്ക്കുന്നവരൊന്നുമല്ല, അപ്പോള്‍ നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്ന ഒരുവനാണോ അതോ അന്ത്യനാളില്‍ സുരക്ഷിതനായി വരുന്നവനാണോ ഉത്തമന്, നിങ്ങള്‍ ഉദ്ദേശിച്ചപ്രകാരം നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊള്ളുക, നിശ്ചയം അവന് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. 7: 50-51, 180; 12: 1-2; 14: 4 വിശദീകരണം നോക്കുക.