( അന്നഹ്ൽ ) 16 : 102

قُلْ نَزَّلَهُ رُوحُ الْقُدُسِ مِنْ رَبِّكَ بِالْحَقِّ لِيُثَبِّتَ الَّذِينَ آمَنُوا وَهُدًى وَبُشْرَىٰ لِلْمُسْلِمِينَ

നീ പറയുക: പരിശുദ്ധാത്മാവാണ് നിന്‍റെ നാഥനില്‍ നിന്ന് അതിനെ ലക്ഷ്യത്തോടുകൂടി അവതരിപ്പിച്ചിട്ടുള്ളത്-അതുകൊണ്ട് വിശ്വാസികളായവരെ സ്ഥി രപ്പെടുത്തുന്നതിനുവേണ്ടിയും സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചവര്‍ക്ക് സ ന്മാര്‍ഗവും ശുഭവാര്‍ത്തദായകവുമായിക്കൊണ്ടും.

ഈ സൂക്തത്തില്‍ പറഞ്ഞ പരിശുദ്ധാത്മാവ് 2: 1 ല്‍ വിവരിച്ച ജിബ്രീലാണ്. മുസ് ലിംകള്‍ എന്ന് പറഞ്ഞാല്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ചവര്‍ എന്നാണ്. അവര്‍ തന്നെയാ ണ് സൂക്ഷ്മാലുക്കളും. തങ്ങളുടെ ഹൃദയത്തിലുള്ള ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കിമാറ്റി അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് അവര്‍. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് തെറ്റായി വാദിക്കു ന്നവരും അഹങ്കരിക്കുന്നവരുമാണ്. 16: 89 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്താതെ അതിന് വിരുദ്ധമായ ജീവിതം നയിക്കുകവഴി അവര്‍ ഇതര ജനവിഭാഗങ്ങളെ ഇസ്ലാമിനോടും ഗ്രന്ഥത്തോടും വെറുപ്പുള്ളവരാക്കി മാറ്റിയിരിക്കുകയാണ്. 15: 44; 20: 99-100 സൂക്തങ്ങളില്‍ വിവരിച്ച പ്ര കാരം അവര്‍ 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്കുണ്ടാകുന്ന ക്ലേശങ്ങളു ടെയും ദുരിതങ്ങളുടെയും പാപഭാരം വഹിച്ച് നരകക്കുണ്ഠത്തിലെ 7 വാതിലുകളിലേക്ക് നിജപ്പെ ടുത്തി വെക്കപ്പെട്ടവരാണ്. 3: 101-102; 13: 27-28; 16: 2, 89 വിശദീകരണം നോക്കുക.