നാം പ്രവാചകന്മാരില് നിന്ന് ആരെയും അയച്ചിട്ടില്ല -തന്റെ ജനതയുടെ ഭാഷയിലല്ലാതെ, അവന് അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി വെളിവാക്കുന്നതി ന് വേണ്ടി, അപ്പോള്‍ അല്ലാഹു, അവന് ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുന്നു, അവന് ഉദ്ദേശിക്കുന്നവരെ സന്മാര്ഗത്തിലാക്കുകയും ചെയ്യുന്നു, അവന് അജയ്യനായ യുക്തിജ്ഞന്‍ തന്നെയുമാകുന്നു.
അന്ത്യപ്രവാചകനായ മുഹമ്മദിന് നല്കപ്പെട്ട അദ്ദിക്റിന് മുമ്പ് ഇമാമും കാരുണ്യവുമായ മൂസായുടെ ഗ്രന്ഥമുണ്ടായിരുന്നു. അദ്ദിക്റാകട്ടെ, പൂര്വികഗ്രന്ഥങ്ങളെയെല്ലാം സത്യപ്പെടുത്തുന്നതും ശരീരം അറബി ഭാഷയില്‍ ഉള്ളതും ആത്മാവിനോട് അക്രമം കാണിച്ചവരെ മുന്നറിയിപ്പ് നല്കു ന്നതും അദ്ദിക്റിന്റെ വെളിച്ചത്തില്‍ അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്താദായകവുമാണ് എന്ന് 46: 12 ല്‍ പറഞ്ഞിട്ടുണ്ട്. നിന ക്കുമുമ്പ് അവരിലേക്ക് ദിവ്യസന്ദേശം നല്‍കിക്കൊണ്ട് പുരുഷന്മാരെയല്ലാതെ നാം അയച്ചിട്ടുമില്ല, അപ്പോള്‍ നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍ വേ ദത്തിന്റെ ആത്മാവ് അറിയുന്നവരോട് ചോദിച്ചുനോക്കുക, വിശദീകരണങ്ങളും ഏടുകളും കൊണ്ട് നിന്നിലേക്ക് നാം ഈ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ള ത് ജനങ്ങള്‍ക്കുവേണ്ടി എന്താണോ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്, അത് നീ അവര്‍ക്ക് വെളിവാക്കുന്നതിനും അവര്‍ മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്ന തിനും വേണ്ടിയാണ് എന്ന് 16: 43-44 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 16: 102 ല്‍, ഈ ഗ്രന്ഥം വിശ്വാസികളായ ഒരു ജനതയെ ഉറപ്പിച്ച് നിര്‍ത്തുന്നതിന് വേണ്ടി ലക്ഷ്യത്തോടുകൂടി പരിശുദ്ധാത്മാവ് മുഖേന നിന്റെ നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു, അത് സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ചവര്‍ക്ക് സന്മാര് ഗവും ശുഭവാര്‍ത്താദായകവുമാണ് എന്ന് പ്രവാചകനോട് പറയാന്‍ കല്പിക്കുന്നു. പ്രവാചകന് ഗ്രന്ഥം പഠിപ്പിക്കുന്നത് വേദപരിജ്ഞാനമുള്ളവരും എ ന്നാല് അറബിഭാഷയില്‍ സ്ഫുടതയില്ലാത്തവരുമായ ചിലരാണെന്ന് കാഫിറുകള്‍ ആരോപിച്ചിരുന്നു. അതിന് മറുപടിയായിക്കൊണ്ടാണ് 16: 103 ല്‍ നിശ്ച യം ഈ ഗ്രന്ഥം അവനെ പഠിപ്പിക്കുന്നത് ഒരു മനുഷ്യനാണെന്ന് അവര്‍ പറയുന്നത് നാം അറിഞ്ഞിട്ടുണ്ട്, എന്നാല്‍ അവര്‍ ആരോപിക്കുന്നവന്റെ ഭാഷയാ കട്ടെ അനറബിയും ഇത് വ്യക്തമായ അറബിഭാഷയിലുള്ള വായനയുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റുചില സമയങ്ങളില്‍ അവര്‍ പറഞ്ഞിരുന്നത് 'ഇത് ഞങ്ങളുടെയും നിന്റെയും ഭാഷയിലാണ്, നീ വാദിക്കുന്നതുപോലെ ഇത് അല്ലാഹുവില്‍ നിന്നുള്ളത് ആണെങ്കില്‍ അറബിയല്ലാത്ത മറ്റേതെങ്കിലും ഭാഷയില്‍ അവതരിപ്പിക്കപ്പെടേണ്ടതല്ലേ' എന്നായിരുന്നു. അവരുടെ ഈ ചോദ്യത്തിന് മറുപടിയായിട്ടാണ്: നാം ഈ ഗ്രന്ഥത്തെ അറബിയല്ലാത്ത ഭാഷയില്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അവര്‍ പറയുകതന്നെ ചെയ്യും: എന്താണ് അതിലെ സൂക്തങ്ങള്‍ സ്പഷ്ടമാകാത്തത്, ഇതെന്തൊരു പുതുമ! അറബികള്‍ക്ക് അനറബി ഭാഷയിലുള്ള ഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നുവോ? അവരോട് പറയുക: വിശ്വാസികളായ ഒരു ജനതക്ക് അത് സന്മാര്ഗവും രോഗശമനവും തന്നെയാണ് എന്ന 41: 44 അവതരിപ്പിച്ചത്.
313 ഗ്രന്ഥങ്ങളും വ്യത്യസ്ത ഭാഷകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. അതിന്റെയെല്ലാം ആത്മാവ് അദ്ദിക്ര്‍ ആണ്. 313 പ്രവാചകന്മാര്ക്കും സത്യവും തെ ളിവുമായ അദ്ദിക്ര്‍ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് 21: 24-25 സൂക്തങ്ങളിലും; എല്ലാഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്നവര്‍ക്ക് സന്മാര്ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ് എന്ന് 16: 89 ലും പറഞ്ഞിട്ടുണ്ട്. ഇന്ന് 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരി ക്കെ നിഷ്പക്ഷവാനായ നാഥന് ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. നിശ്ചയം അല്ലാഹു, അവന് ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുന്നു, അവനിലേക്ക് തിരിയുന്നവരെ അവന് സന്മാര്ഗത്തിലാക്കുകയും ചെയ്യുന്നു എന്നാണ് 13: 27 ല്‍ പറഞ്ഞിട്ടുള്ളത്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗ ത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. തന്റെ വിധി സ്വയം മാറ്റാത്ത അവരില്‍ നിന്നുള്ള ഏതൊരാളും അവരുടെ മരണസമയത്ത് അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 10: 60-61 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 7: 178-179; 9: 115; 12: 111 വിശദീകരണം നോക്കുക.