مَنْ كَفَرَ بِاللَّهِ مِنْ بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَٰكِنْ مَنْ شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ
തന്‍റെ വിശ്വാസത്തിനുശേഷം ആരാണോ അല്ലാഹുവിനെക്കൊണ്ട് നിഷേധി ക്കുന്നത്-നിര്‍ബന്ധിക്കപ്പെട്ടവനൊഴികെ, അവന്‍റെ ഹൃദയം വിശ്വാസം കൊണ്ട് സംതൃപ്തമായ അവസ്ഥയിലുമാണ്-എന്നാല്‍ ആരുടെ നെഞ്ചുകളാണോ നി ഷേധം കൊണ്ട് വിശാലമായത്, അപ്പോള്‍ അവരുടെ മേലിലാണ് അല്ലാഹുവില്‍ നിന്നുള്ള കോപമുള്ളത്, അവര്‍ക്ക് വമ്പിച്ച ശിക്ഷയുമാണുള്ളത്.
ഹൃദയത്തില്‍ വിശ്വാസമുണ്ടായിരിക്കെ നിര്‍ബന്ധിതാവസ്ഥയില്‍ നിഷേധം പ്രക ടിപ്പിക്കുകയാണെങ്കില് അവര്‍ ആക്ഷേപാര്‍ഹരല്ല, അവര്‍ വിശ്വാസികള് തന്നെയാണ്. എന്നാല്‍ ഹൃദയത്തില്‍ വിശ്വാസമില്ലാതെ വായകൊണ്ട് വിശ്വാസികളാണെന്ന് പറയുക യും പറയുന്നത് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന കപടവിശ്വാസികളുടെ മേലി ലാണ് അല്ലാഹുവിന്‍റെ കോപമുള്ളത്. അവര്‍ക്ക് വമ്പിച്ച ശിക്ഷയുമാണുള്ളത്. 1: 7 ല്‍, 'കോപിക്കപ്പെട്ടവരുടെ മാര്ഗത്തിലല്ല' എന്ന് പറയുമ്പോള്‍ ഇത്തരം കപടവിശ്വാസികളെയാണ് മനസ്സില് കാണേണ്ടത്. ഇത്തരം കപടവിശ്വാസികള് അല്ലാഹു ഉദ്ദേശിച്ച ആ ശയത്തിന് വിരുദ്ധമായി സൂക്തങ്ങള്‍ ഉദ്ധരിക്കുന്നവരും തങ്ങളുടെ ആശയം ഉറപ്പിക്കുന്നതിന് വേണ്ടി സൂക്തങ്ങള്‍ ഭാഗികമായി ഉദ്ധരിച്ച് ബാക്കി ഉദ്ധരിക്കാതെ മൂടിവെക്കുന്നവരുമാണ്. അത്തരം കപടവിശ്വാസികളുടെ ഖുതുബ, പ്രഭാഷണം തുടങ്ങിയവ കേട്ടിരിക്കുന്നവര്‍ കാഫിറുകളുമാണ്. ഇവര്‍ രണ്ടുകൂട്ടരെയും അല്ലാഹു നരകക്കുണ്ഠത്തില്‍ ഒരുമിച്ചൂകൂട്ടുന്നതാണെന്ന് 4: 140 ല്‍ പറഞ്ഞിട്ടുണ്ട്. ഇവര്‍ രണ്ടുകൂട്ടരെയും ശിക്ഷിക്കാ ന് വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 33: 73; 48: 6 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നിഷേധം നടപ്പിലാക്കാന്‍ വരുന്ന മസീഹുദ്ദജ്ജാലിനെ ആനയിക്കുന്ന ഇവരെ ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇ തര ജനവിഭാഗങ്ങള്‍ വധിക്കുന്നതാണ്. ഇവരോട് 5: 48 ല്‍ പറഞ്ഞ പ്രകാരം മുഹൈമിനായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനാണ് ആയിരത്തില്‍ ഒന്നായ വിശ്വാസികളോട് 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങളിലൂടെ കല്‍പ്പിച്ചിട്ടുള്ളത്. 2: 18, 159-161; 8: 22; 9: 80 വിശദീകരണം നോക്കുക.