( അന്നഹ്ൽ ) 16 : 52

وَلَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَلَهُ الدِّينُ وَاصِبًا ۚ أَفَغَيْرَ اللَّهِ تَتَّقُونَ

ആകാശങ്ങളിലും ഭൂമിയിലുമുള്ള ഒന്ന് അവനുള്ളതാകുന്നു, എവിടെയും എപ്പോഴും അവന്‍റെ നിയമസംഹിത മാത്രമാണുള്ളത്, അപ്പോള്‍ നിങ്ങള്‍ അല്ലാഹുവല്ലാത്തവരെയാണോ സൂക്ഷിക്കുന്നത്?

ആകാശഭൂമികളെ ഇല്ലായ്മയില്‍ നിന്ന് ഉണ്ടാക്കി അവയിലുള്ള സര്‍വ്വവസ്തു ക്കളെയും സൃഷ്ടിച്ചത് ആദ്യവും അന്ത്യവുമില്ലാത്ത ഏകനായ അല്ലാഹുവാണ്. അല്ലാ ഹുവിനെ കണ്ടെത്തുന്നതിനും അവനെ ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് എല്ലായ്പ്പോ ഴും നിലകൊള്ളുന്നതിനും അവന്‍റെ പ്രാതിനിധ്യം വഹിക്കുന്നതിനും വേണ്ടിയാണ് മ നുഷ്യനെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത്. പക്ഷേ വിശ്വാസികള്‍ മാത്രമേ ആ പ്രാതി നിധ്യം വഹിക്കുകയുള്ളൂ. വിശ്വാസികള്‍ സ്വന്തത്തിന് വേണ്ടിയല്ല, ഉടമയായ അല്ലാഹുവിനുവേണ്ടി മാത്രം ജീവിക്കുന്നവരാണ്. 39: 3 ല്‍, അറിഞ്ഞിരിക്കുക, ജീവിതം മുഴുവന്‍ അല്ലാഹുവിന് മാത്രമുള്ളതാക്കുക എന്നും; 40: 14 ല്‍, അപ്പോള്‍ നിങ്ങള്‍ ജീവി തം മുഴുവന്‍ അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കുക, അ ത് കാഫിറുകള്‍ക്ക് എത്ര അരോചകമായിരുന്നാലും ശരി എന്നും പറഞ്ഞിട്ടുണ്ട്. 3: 19, 101-102; 6: 101; 12: 24; 15: 86 വിശദീകരണം നോക്കുക.