( ഇസ്റാഅ് ) 17 : 19

وَمَنْ أَرَادَ الْآخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَٰئِكَ كَانَ سَعْيُهُمْ مَشْكُورًا

ആരാണോ പരലോകത്തെ ഉദ്ദേശിക്കുകയും അതിനുവേണ്ടി പ്രയത്നിക്കേ ണ്ടവിധം പ്രയത്നിക്കുകയും ചെയ്യുന്നത്-അവന്‍ വിശ്വാസിയുമാണ്, എങ്കില്‍ അക്കൂട്ടരുടെ പ്രയത്നങ്ങള്‍ വിലമതിക്കപ്പെടുകതന്നെ ചെയ്യും.

സൂക്തത്തില്‍ 'പ്രവര്‍ത്തനങ്ങള്‍' എന്ന് പറയാതെ 'പ്രയത്നങ്ങള്‍' എന്നാണ് പറഞ്ഞിട്ടുള്ളത്. അഥവാ ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും ഉദ്ദേശ്യത്തിലേക്ക്-ലക്ഷ്യത്തി ലേക്ക്-ആണ് ഹൃദയങ്ങളുടെ അവസ്ഥയറിയുന്ന അല്ലാഹു നോക്കുന്നത്. പ്രപഞ്ചനാഥ ന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിക്കുകയുണ്ടായി: അല്ലാഹു നിങ്ങളുടെ ശരീരത്തിലേ ക്കോ നിറത്തിലേക്കോ അല്ല നോക്കുന്നത്, മറിച്ച് നിങ്ങളുടെ ഹൃദയത്തിലേക്കാണ്. മ നുഷ്യന് അവന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്ന് 53: 39 ല്‍ പറഞ്ഞിട്ടുണ്ട്. അ താണ് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചത്: നിശ്ചയം പ്രവര്‍ത്തന ങ്ങള്‍ ഉദ്ദേശ്യം അനുസരിച്ചാണ് നന്മയും തിന്മയുമായി വിലയിരുത്തപ്പെടുക. നന്മക്ക് അധികരിച്ച പ്രതിഫലം ലഭിക്കുന്നതും തിന്മക്ക് ശിക്ഷ ലഭിക്കുന്നതുമെല്ലാം പ്രവൃത്തി ചെയ്യുമ്പോഴുള്ള ഉദ്ദേശ്യത്തിന്‍റെ തോതനുസരിച്ചാണ് എന്നര്‍ത്ഥം. 76: 5-21 ല്‍ പുണ്യാ ത്മാക്കള്‍ക്ക് സ്വര്‍ഗത്തില്‍ ലഭിക്കുന്ന അനുഗ്രഹാനുഭൂതികളും പരിശുദ്ധമായ പാനീയ ങ്ങളും വിവരിച്ചശേഷം 76: 22 ല്‍ അല്ലാഹു പറയുന്നു: നിശ്ചയം ഇതെല്ലാം നിങ്ങള്‍ക്കുള്ള പ്രതിഫലമാണ്, നിങ്ങളുടെ പ്രയത്നങ്ങളെല്ലാം വിലമതിക്കപ്പെടുന്നത് തന്നെയായിരുന്നു. 92: 1-3 ല്‍, ഇരുള്‍ മൂടുന്ന രാത്രിയെക്കൊണ്ടും വെളിപ്പെടുന്ന പകലിനെക്കൊ ണ്ടും എല്ലാ ആണ്‍-പെണ്‍ സൃഷ്ടിപ്പിനെക്കൊണ്ടും ആണയിട്ട് പറഞ്ഞതിന്ശേഷം 92: 4 ല്‍, നിശ്ചയം നിങ്ങളുടെ പ്രയത്നങ്ങള്‍ വിഭിന്നങ്ങളാണ് എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക് റിന്‍റെ വെളിച്ചത്തിലല്ലാത്ത പ്രയത്നങ്ങളെല്ലാം വിധിദിവസം നഷ്ടപ്പെടുമെന്ന് 18: 103-106 ലും പറഞ്ഞിട്ടുണ്ട്.

41: 41-43 ല്‍ പറഞ്ഞ അജയ്യവും മിഥ്യകലരാത്ത ഗ്രന്ഥവുമായ അദ്ദിക്ര്‍ 25: 58 ല്‍ പ റഞ്ഞ ത്രികാലജ്ഞാനി 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെടുത്തിയിരി ക്കെ വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അത് കൂടാതെ ഇന്ന് ഒ രാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ല. 2: 23-24; 4: 85; 5: 32 -33; 16: 97, 128 വിശദീകരണം നോക്കുക.