( ഇസ്റാഅ് ) 17 : 72

وَمَنْ كَانَ فِي هَٰذِهِ أَعْمَىٰ فَهُوَ فِي الْآخِرَةِ أَعْمَىٰ وَأَضَلُّ سَبِيلًا

ആരാണോ ഇവിടെ അന്ധത നടിച്ചത്, അപ്പോള്‍ അവന്‍ പരത്തില്‍ അന്ധനും ഏറ്റവും കൂടുതല്‍ വഴികേടിലായവനുമാകുന്നു.

ദിക്രീ(അദ്ദിക്ര്‍)യെത്തൊട്ട് കണ്ണിന് മൂടിയുള്ളവരും അത് കേള്‍ക്കാന്‍ സാധി ക്കാത്തവരുമായ കാഫിറുകളുടെ അടുത്തേക്കാണ് വിധിദിവസം നരകക്കുണ്ഠം അടു പ്പിക്കുക എന്ന് 18: 100-101 ല്‍ പറഞ്ഞിട്ടുണ്ട്. ആരാണോ ദിക്രീ എന്ന ഗ്രന്ഥത്തെ അവ ഗണിച്ച് ഇവിടെ ജീവിച്ചത്, അവന് കുടുസ്സായ ജീവിതവിഭവങ്ങളാണ് ലഭിക്കുക, വിചാരണാ നാളില്‍ നാം അവനെ അന്ധനായിട്ട് പുനര്‍ജീവിപ്പിച്ച് ഒരുമിച്ച് കൂട്ടുന്നതുമാണ്, അവന്‍ ചോദിക്കും: എന്‍റെ നാഥാ, എന്താണ് എന്നെ നീ അന്ധനായി പുനര്‍ജീവിപ്പിച്ചത്, ഞാന്‍ ഐഹികലോകത്ത് കാഴ്ചയുള്ളവനായിരുന്നുവല്ലോ; അപ്പോള്‍ അല്ലാഹു പ റയുന്നതാണ്: നിനക്ക് നമ്മുടെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോള്‍ നീ അവയെ വിസ്മരിച്ച് ജീവിച്ചു, അപ്രകാരം ഇന്നേദിനം നീയും വിസ്മരിക്കപ്പെട്ടിരിക്കുകയാണ് എന്ന് 20: 124-126 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപ്പോള്‍ ആരാണോ കണ്ണിന്‍റെ കാഴ്ച, ബുദ്ധി ശക്തി തുടങ്ങിയവയെല്ലാം അവന്‍റെ നാലാം ഘട്ടത്തിലെ ജീവിതലക്ഷ്യം മനസ്സിലാ ക്കുന്നതിന് വേണ്ടി അദ്ദിക്ര്‍ വായിക്കാനും കേള്‍ക്കാനും ചിന്തിക്കാനും ഉപയോഗപ്പെ ടുത്താത്തത്, അവര്‍ നാളെ തങ്ങളുടെ മുഖങ്ങളിന്മേല്‍ അന്ധരും ബധിരരും ഊമകളുമായി നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നതാണെന്ന് 17: 97-98; 25: 34 എന്നീ സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുകയും ഇതിന് വിരുദ്ധമായ ജീവിതം നയിക്കുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ തന്നെയാണ് വ ഴിപിഴച്ച സ്ഥാനത്തുള്ളതും മനുഷ്യരില്‍ നിന്നുള്ള നരകക്കുണ്ഠത്തിലെ വിറകുകളും. 10: 54; 13: 18, 31; 16: 24-25 വിശദീകരണം നോക്കുക.