( ഇസ്റാഅ് ) 17 : 87
إِلَّا رَحْمَةً مِنْ رَبِّكَ ۚ إِنَّ فَضْلَهُ كَانَ عَلَيْكَ كَبِيرًا
നിന്റെ നാഥനില്‍ നിന്നുള്ള കാരുണ്യമല്ലാതെയല്ല, നിശ്ചയം അവന്റെ ഔദാ ര്യം നിന്റെമേല്‍ വലിയതായിരിക്കുന്നു.
28: 85 ല്‍, ആരാണ് സന്മാര്ഗം കൊണ്ടുവന്നതെന്നും ആരാണ് വ്യക്തമായ വഴികേ ടിലെന്നും നിന്റെ നാഥന് നന്നായി അറിയുന്നവന് തന്നെയാണ് എന്ന് പറയാന്‍ നാഥന് പ്രവാചകനോട് കല്പിച്ചിട്ടുണ്ട്. 28: 86 ല്‍, നിനക്ക് ഈ വേദം ഇട്ടുകിട്ടപ്പെടുമെന്ന് നീ ഒ രിക്കലും പ്രതീക്ഷിച്ചിരുന്നില്ല, നിന്റെ നാഥന്റെ കാരുണ്യമായിട്ടല്ലാതെ അത് ലഭിച്ചിട്ടി ല്ല, അപ്പോള്‍ നീ കാഫിറുകളെ സഹായിക്കുന്നവനാകരുത് എന്ന് പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തി ന്റെ കാര്യത്തില്‍ ദൃഢബോധ്യമില്ലാത്തവര് നിന്നെ ഒതുക്കിക്കളയാതിരിക്കട്ടെ എന്ന് പ റഞ്ഞുകൊണ്ടാണ് 30: 60 അവസാനിക്കുന്നത്. 4: 113; 10: 58; 11: 118-119 വിശദീകരണം നോക്കുക.