( ഇസ്റാഅ് ) 17 : 86

وَلَئِنْ شِئْنَا لَنَذْهَبَنَّ بِالَّذِي أَوْحَيْنَا إِلَيْكَ ثُمَّ لَا تَجِدُ لَكَ بِهِ عَلَيْنَا وَكِيلًا

നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിന്നിലേക്ക് നാം ദിവ്യസന്ദേശമായി നല്‍കി യിട്ടുള്ളതെന്തോ അത് എടുത്തുകളയുകതന്നെ ചെയ്യുമായിരുന്നു; പിന്നെ ന മ്മില്‍ നിന്ന് നിനക്ക് അത് തിരിച്ചുനല്‍കുന്ന ഒരു വക്കീലിനെയും നീ കണ്ടെ ത്തുകയില്ല.

 ഈ ഗ്രന്ഥം സര്‍വ്വലോകങ്ങളുടെയും ഉടമയില്‍ നിന്ന് ഘട്ടം ഘട്ടമായി അവത രിപ്പിക്കപ്പെട്ടതാണ്, അവന്‍ നമ്മുടെ മേല്‍ വല്ല വാക്കുകളും കെട്ടിച്ചമച്ച് പറഞ്ഞിരുന്നുവെങ്കില്‍ നാം അവനെ വലതുകൈകൊണ്ട് പിടികൂടുകയും പ്രധാന ധമനി മുറിച്ചുകളയുകയും ചെയ്യുമായിരുന്നു, അപ്പോള്‍ നിങ്ങളില്‍ ഒരാള്‍ക്കും തന്നെ അവനെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നില്ല എന്ന് 69: 43-47 ല്‍ പറഞ്ഞിട്ടുണ്ട്. മിഥ്യകലരാത്ത അജയ്യ ഗ്രന്ഥമായ അദ്ദിക്ര്‍ ത്രികാലജ്ഞാനിയില്‍ നിന്നുള്ളതാണെന്നും അത് അവന്‍ തന്നെ കാത്തുസൂക്ഷിക്കുമെന്നും അത് ക്രോഡീകരിക്കുന്നതിന് മുമ്പോ ക്രോഡീകരിച്ചതിന് ശേ ഷമോ യാതൊരു മിഥ്യയും അതില്‍ കടന്നുകൂടുകയില്ല എന്നും 15: 9; 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 'അദ്ദിക്ര്‍' യുക്തിനിര്‍ഭരമായ ഗ്രന്ഥമാണെന്ന് 3: 58 ലും; നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമാണെന്ന് 25: 33 ലും പറഞ്ഞിരിക്കെ അത് ഏതെങ്കിലും വ്യക്തിയുടേതാണെന്ന് ആരോപിക്കുന്നവര്‍ അദ്ദിക്റിനെ കളവാക്കു ന്ന കാഫിറുകളും വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്നവരുമാണ്. 2: 255; 10: 37-38; 38: 8 വിശദീകരണം നോക്കുക.