(യൂനുസ്) 10 : 58
قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ

നീ പറയുക: അല്ലാഹുവിന്‍റെ ഔദാര്യം കൊണ്ടും അവന്‍റെ കാരുണ്യം കൊണ്ടും -അപ്പോള്‍ അതുകൊണ്ട് അവര്‍ ആഹ്ലാദം കൊള്ളട്ടെ! അതാണ് അവര്‍ ശേഖരിച്ചുകൊണ്ടിരിക്കുന്ന മറ്റെന്തിനെക്കാളും ഉത്തമമായിട്ടുള്ളത്.

 2: 64, 105; 4: 113, 173; 11: 3; 12: 111 തുടങ്ങി 28 സ്ഥലങ്ങളില്‍ പറഞ്ഞ ഔദാര്യവും, 2: 64, 105; 4: 113; 6: 157; 9: 99; 11: 63; 24: 10, 20, 21 തുടങ്ങി 65 സൂക്തങ്ങളില്‍ പറഞ്ഞ കാരുണ്യവും അദ്ദിക്ര്‍ തന്നെയാണ്. എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെ ത്തൊട്ടും കാത്തുസൂക്ഷിക്കാനുള്ള മുഹൈമിനായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയു ള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 174-175 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെടുന്നതുപോലെയും ഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെ യും ആരെയും ആശ്രയിക്കാതെ നാഥന്‍റെ പ്രൗഢരായ അടിമകളായിത്തീരുന്നതിന് വേണ്ടിയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 3: 79-80 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്റിനെ ലോകത്ത് പ്രതിനിധാനം ചെയ്യാനുള്ള അവസരം ലഭിച്ചവരെന്ന നിലയില്‍ വിശ്വാസികള്‍ക്ക് ആഹ്ലാദം കൊള്ളാന്‍ വകയുണ്ടെന്നാണ് പറയുന്നത്. ആകാശങ്ങളിലും ഭൂമിയിലുമുള്ള മറ്റെന്ത് നേട്ടങ്ങള്‍ ലഭിക്കുന്നതിനെക്കാളും ഉത്തമമാണത്. 

എന്നാല്‍ 8: 22 ല്‍ പറഞ്ഞ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ബധിരരും ഊമരുമായ ഫുജ്ജാറുകള്‍ അറബി ഖുര്‍ആന്‍ മനഃപാഠമാക്കിയതില്‍ അല്ലെങ്കില്‍ സൂക്തങ്ങളുടെ ആശയം പഠിക്കാതെ അര്‍ത്ഥം മാത്രം പഠിച്ചതില്‍ അഭിമാനം കൊള്ളുന്നവരും അര്‍ഹത യില്ലാതെ അഹംഭാവം നടിക്കുന്നവരുമാണ്. അത്തരക്കാരെ അദ്ദിക്റില്‍ നിന്ന് പിന്തിരിപ്പിച്ച് വിടുമെന്നാണ് 7: 146 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആത്മാവിനെ ശുദ്ധീകരിക്കാതെ ശരീരം കൊണ്ട് ജാഡയായി ഇവിടെ കര്‍മ്മങ്ങള്‍ ചെയ്തതിന് പിഴയായി അവര്‍ക്ക് നരകക്കുണ്ഠാഗ്നി വാഗ്ദത്തം ചെയ്തിട്ടുണ്ട് എന്ന് 9: 67-68; 25: 34, 65-66; 48: 6; 98: 6 സൂക്തങ്ങളിലെല്ലാം അറബി ഖുര്‍ആനില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. നാഥന്‍ നിഷ്പക്ഷവാനായിരിക്കെ ഫുജ്ജാറുകള്‍ വായിച്ച, തൊട്ട, കേട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ച്, സാക്ഷിനിന്ന് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 2: 269; 82: 13 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!