الَّذِينَ يُنْفِقُونَ أَمْوَالَهُمْ بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
തങ്ങളുടെ ധനം രാപ്പകല്‍ ഭേദമന്യേ രഹസ്യമായും പരസ്യമായും ചെലവഴി ക്കുന്നവര്‍ക്ക് അവരുടെ നാഥന്‍റെ അടുക്കല്‍ തക്കതായ പ്രതിഫലമുണ്ട്, അ വരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയുമില്ല.
13: 22 ല്‍, തങ്ങളുടെ ഹൃദയം കൊണ്ട് ഓര്‍മിക്കുന്ന ബുദ്ധിമാന്മാര്‍ തങ്ങളുടെ നാഥന്‍റെ മുഖം സന്തോഷത്തോടുകൂടി കണ്ടുമുട്ടണമെന്ന് ആഗ്രഹിച്ചുകൊണ്ട് ക്ഷമ അവലംബിക്കുന്നവരും നമസ്ക്കാരം മുറപ്രകാരം നിലനിര്‍ത്തുന്നവരും അവര്‍ക്ക് നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവരും ഏറ്റവും നല്ലതായ അദ്ദിക്ര്‍ കൊണ്ട് തിന്മയെ തടയുന്നവരുമാണ്, അക്കൂട്ടര്‍ക്കാണ് നല്ല പര്യവസാനമായ സ്വര്‍ഗമുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. ക്രയവിക്രയങ്ങള്‍ നടക്കാത്തതും സുഹൃദ്ബന്ധങ്ങള്‍ ഉപയോഗപ്പെടാത്തതുമായ ഒരു നാള്‍ അവര്‍ക്ക് വരുന്നതിനുമുമ്പായി നാം നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുക എന്ന് വിശ്വാസികളായ അടിമകളോട് പറയാന്‍ 14: 31 ലും; അല്ലാഹുവിന്‍റെ ഗ്രന്ഥമായ അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുകയും പ്രാര്‍ത്ഥന നിലനിര്‍ത്തുകയും അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരുണ്ടല്ലോ, അവര്‍ നഷ്ടപ്പെടാത്ത ഒരു കച്ചവടമാണ് ആഗ്രഹിക്കുന്നത് എന്ന് 35: 29 ലും പറഞ്ഞിട്ടുണ്ട്. 2: 38; 16: 75; 32: 15-16 വിശദീകരണം നോക്കുക.