( അല്‍ ബഖറ ) 2 : 64

ثُمَّ تَوَلَّيْتُمْ مِنْ بَعْدِ ذَٰلِكَ ۖ فَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَكُنْتُمْ مِنَ الْخَاسِرِينَ

പിന്നെ അതിനുശേഷവും നിങ്ങള്‍ പിന്തിരിഞ്ഞു, അപ്പോള്‍ അല്ലാഹുവിന്‍റെ ഔദാര്യവും അവന്‍റെ കാരുണ്യവും നിങ്ങളുടെമേല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ നഷ്ടപ്പെട്ടവരില്‍ ഉള്‍പെടുകതന്നെ ചെയ്യുമായിരുന്നു.

ഈ സൂക്തത്തിലും 4: 83, 113; 10: 58; 24: 10, 14, 20, 21; 62: 4 തുടങ്ങിയ 27 സൂക്തങ്ങളിലും പറഞ്ഞ അല്ലാഹുവിന്‍റെ ഔദാര്യം അദ്ദിക്ര്‍ തന്നെയാണ്. അതുപോലെ ഈ സൂക്തത്തിലും 4: 83, 113; 10: 58; 24: 10, 14, 20, 21 തുടങ്ങിയ 64 സൂക്തങ്ങളിലും പറഞ്ഞ അല്ലാഹുവിന്‍റെ കാരുണ്യവും അദ്ദിക്ര്‍ തന്നെയാണ്. 10: 57 ല്‍, ഓ മനുഷ്യരേ! നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഒരു ഉപദേശം വന്നുകഴിഞ്ഞു, അത് നിങ്ങളുടെ നെ ഞ്ചുകളിലുള്ളതിന് ശമനവും വിശ്വാസികള്‍ക്ക് സന്‍മാര്‍ഗവും കാരുണ്യവുമാണ് എ ന്ന് പറഞ്ഞിട്ടുണ്ട്. 2: 40, 121 വിശദീകരണം നോക്കുക.