أُولَٰئِكَ الَّذِينَ اشْتَرَوُا الْحَيَاةَ الدُّنْيَا بِالْآخِرَةِ ۖ فَلَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنْصَرُونَ
അക്കൂട്ടര്‍ തന്നെയാണ് പരലോകത്തിനുപകരം ഇഹലോകം വാങ്ങിയവര്‍, അപ്പോള്‍ അവരെത്തൊട്ട് ശിക്ഷ ലഘൂകരിക്കപ്പെടുകയില്ല, അവര്‍ സഹായിക്കപ്പെടുകയുമില്ല.
അവര്‍ എവിടെ കാണപ്പെട്ടാലും ഹീനത (പതിത്വം) അവരില്‍ മുദ്രണം ചെയ്യപ്പെട്ടിരി ക്കും, എന്നാല്‍ അല്ലാഹുവില്‍ നിന്നോ മനുഷ്യരില്‍ നിന്നോ വല്ല പിടിവള്ളിയും അവര്‍ക്ക് ലഭിക്കുന്നുവെങ്കില്‍ അത് മറ്റൊരു കാര്യം, അവരുടെമേല്‍ അല്ലാഹുവില്‍ നിന്നുള്ള കോപം പതിച്ചുകഴിഞ്ഞു, ഹീനതയും ദൈന്യതയും അവരെ കീഴടക്കിക്കഴിഞ്ഞു, അത് നിശ്ചയം അവര്‍ അല്ലാഹുവിന്‍റെ സൂക്തങ്ങളെ മൂടിവെച്ചിരുന്നതുകൊണ്ടും നബിമാരെ അന്യായമായി വധിച്ചുകൊണ്ടിരുന്നതിനാലുമാണ് എന്ന് 3: 112 ല്‍ പറഞ്ഞിട്ടുണ്ട്. 14: 1-3 ല്‍, ഈ ഗ്രന്ഥം, നാമാണ് അതിനെ നിന്നിലേക്ക് അവതരിപ്പിച്ചിട്ടുള്ളത്, അതുകൊണ്ട് അവരവരുടെ നാ ഥന്റെ സമ്മതത്തോടുകൂടി മനുഷ്യരെ ഇരുട്ടുകളില്‍ നിന്ന് പ്രകാശത്തിലേക്ക് നീ പുറപ്പെടുവിക്കുന്നതിന് വേണ്ടി, അജയ്യനും സ്വയം സ്തുത്യര്‍ഹനുമായ അല്ലാഹുവിന്‍റെ വഴിയിലേക്ക്. ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അവനുള്ളതാകുന്നു, കാഫിറുക ള്‍ക്ക് അതികഠിനമായ ശിക്ഷയില്‍ നിന്നുള്ള 'വൈല്‍' ആണുള്ളത്. പരലോകത്തിനുമേ ല്‍ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നവരും അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് ജനങ്ങളെ തടയുകയും അതിനെ വക്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് അവര്‍, അക്കൂട്ടര്‍ വിദൂരമായ വഴികേടിലാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 16: 107 ല്‍, നിശ്ചയം കാ ഫിറുകള്‍ പരലോകത്തിനുമേല്‍ ഭൗതിക ജീവിതത്തെ ഇഷ്ടപ്പെട്ടവരാണ്, നിശ്ചയം ഇ ത്തരം കാഫിറുകളായ ഒരു ജനതയെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല എ ന്ന് പറഞ്ഞിട്ടുണ്ട്.
അന്ന് ജൂതര്‍ക്ക് ലഭിച്ചിരുന്നത്ര പിടിവള്ളിപോലും ഇന്ന് ലോകത്തെവിടെയുമുള്ള ഫുജ്ജാറുകള്‍ക്ക് ലഭിക്കുന്നില്ലെന്ന് കാണാം. ഇന്ന് ലോകത്തെവിടെയും യാതൊരു പിടി വള്ളിയുമില്ലാത്തവരും എല്ലാവരാലും വെറുക്കപ്പെടുന്നവരും കാര്‍ക്കിച്ച് തുപ്പപ്പെടുന്ന വരും അവരാണ്. 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വി ശദീകരണമായ അദ്ദിക്ര്‍ വന്നുകിട്ടിയിരിക്കെ അതിനെ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യാതെ മൂടിവെക്കുകയും തള്ളിപ്പ റയുകയും ചെയ്യുന്നതുകൊണ്ടാണ് നിഷ്പക്ഷവാനായ അല്ലാഹുവിന്‍റെയോ മനുഷ്യരുടെ യോ ഭാഗത്തുനിന്ന് ഫുജ്ജാറുകള്‍ക്ക് യാതൊരു സഹായവും ലഭിക്കാത്തത്. ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരും അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരുമായ അവരെ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയവര്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളതെങ്കില്‍, മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ അവരെ കരയിലെ ഏറ്റ വും തിന്മയേറിയ ജീവികളെന്നാണ് 98: 6 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. പട്ടണങ്ങളില്‍ കുഴപ്പമുണ്ടാക്കുന്ന മസീഹുദ്ദജ്ജാലിന്റെ കൂടെയുള്ള 70, 000 ജൂതപടയാളികളോടൊപ്പം ശപിക്കപ്പെട്ട കപടവിശ്വാസികളെയും ഹൃദയങ്ങളില്‍ സംശയമാകുന്ന രോഗമുള്ളവരെയും ക ണ്ടുമുട്ടുന്നിടത്തുവെച്ച് വധിക്കണമെന്ന് 33: 60-61 ല്‍ പറഞ്ഞിട്ടുണ്ട്. 4: 90-91 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി അന്ന് ഇ സ്ലാം അംഗീകരിക്കുന്ന പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാ ലാണ് അത് നടപ്പില്‍ വരിക. 2: 16, 61; 48: 6 വിശദീകരണം നോക്കുക.